അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Wednesday, January 13, 2021 10:35 PM IST
തിരുവനന്തപുരം: ബിഎസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫെഡറല്‍ ബ്രാഞ്ചിന്റെ ശാഖകളിലൂടെയോ ഓണ്‍ലൈനിലൂടെയോ 15 നകം ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കിയവര്‍ അലോട്ട്മെന്റ് മെമ്മോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് കോളജുകളില്‍ നേരിട്ടു ഹാജരായി അഡ്മിഷന് എടുക്കണം. ഫോണ്‍: 04712560363, 2560364.