സാങ്കേതിക സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല
Wednesday, January 20, 2021 10:58 PM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ വിവിധ സെമസ്റ്റർ പരീക്ഷകൾ നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കുമെന്ന് വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു. അവസാന വർഷ വിദ്യാർഥികൾക്ക് ജൂലൈയിൽ തന്നെ ഡിഗ്രി കോഴ്സുകൾ പൂർത്തിയാക്കാൻ കഴിയും. പരീക്ഷകൾ മാറ്റിവയ്ക്കുന്നത് അവസാന വർഷ വിദ്യാർഥികളുടെ തൊഴിൽ, ഉപരിപഠന സാധ്യതകളെ ദോഷകരമായി ബാധിക്കും. സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാർഥികളുടെ സൗകര്യാർഥം ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.