കൗൺസലിംഗ് കോഴ്സിന് അപേക്ഷിക്കാം
Friday, April 16, 2021 12:31 AM IST
കോട്ടയം: ഡിപ്ലോമ ഇൻ കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി (ഒരു വർഷം) പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, മരിയൻ കോളജ് കുട്ടിക്കാനം, വാതിൽ ഫൗണ്ടേഷൻ ഫോർ മെന്റൽ വെൽനെസ് ട്രെയിനിംഗ് ആൻഡ് റിസർച്ചുമായി (കോട്ടയം) ചേർന്നു നടത്തുന്ന പ്രോഗ്രാം രണ്ടു സെമസ്റ്ററുകളാണ്.
വിദഗ്ധരുടെ മേൽനോട്ടത്തിൽ രണ്ടു മാസത്തെ പ്രായോഗിക പരിശീലനം കോഴ്സിന്റെ ഭാഗമാണ്. കൗൺസലർമാർ, സോഷ്യൽ വർക്കർമാർ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ, ഡോക്ടർമാർ തുടങ്ങി ഹെൽപിംഗ് പ്രഫഷണലുകളിൽ ഉള്ളവർക്കും സൈക്കോളജി, സോഷ്യൽ വർക്ക് വിദ്യാർഥികൾക്കും (ബിരുദം നിർബന്ധം) പങ്കെടുക്കാം. ഫോൺ: 9526725476, 9778314757.