എൻആർഐ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ്
Thursday, October 9, 2025 10:59 PM IST
തിരുവനന്തപുരം: 202526 അധ്യയന വർഷത്തെ ബിഎസ്സി നഴ്സിംഗ് കോഴ്സ് പ്രവേശനത്തിന് എൽബിഎസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളജ് ലിസ്റ്റിൽ എൻആർഐ സീറ്റുകൾ ഉൾപ്പെട്ട കോളജുകളിലെ ഒഴിവുള്ള എൻആർഐ സീറ്റുകളിലേക്കും ബിഎ എസ്എൽപി കോഴ്സിന് ഒഴിവുള്ള എൻആർഐ സീറ്റിലേക്കും ഓൺലൈൻ സ്പെഷൽ അലോട്ട്മെന്റ് 13ന് പ്രസിദ്ധീകരിക്കും.
www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻആർഐ സീറ്റുകളിലേക്ക് പരിഗണിക്കാൻ അർഹരായ അപേക്ഷകർ 12നു വൈകുന്നേരം നാലുവരെ ഓൺലൈനായി പുതിയ കോളജ് ഓപ്ഷനുകൾ സമർപ്പിക്കണം.
മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളജുകളിൽ 15നകം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവരെ തുടർന്നുള്ള മറ്റ് അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. കൂടുതൽവിവരങ്ങൾക്ക്: 04712560361, 362, 363, 364.