ഇൻഡസ്ട്രി റെഡിനസ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു
Saturday, October 11, 2025 11:30 PM IST
തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക്ക് തൊഴിലധിഷ്ഠിത ഇൻഡസ്ട്രി റെഡിനെസ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ്, ഡേറ്റ സയന്‍സ് ആൻഡ് അനലറ്റിക്സ്, ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് ആൻഡ് മെഷീന് ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഈമാസം 15 വരെ ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://ictkerala .org/interest എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ +91 75 940 51437, 47 127 00 811 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുകയോ ചെയ്യുക.