ഞാ​നി​പ്പോ​ൾ ബി​എ​സ്‌സി ​അ​ഗ്രി​ക​ൾ​ച്ച​ർ നാ​ലാം വ​ർ​ഷം പ​ഠി​ക്കു​ന്നു. ഈ ​പ്രോ​ഗ്രാം പാ​സാ​യ​തി​നു​ശേ​ഷം റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റി​ലോ റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റി​ലോ എം​ബി​എ പ​ഠി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. കേ​ന്ദ്ര /സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ പ്രോ​ഗ്രാം ന​ൽ​കു​ന്ന കോ​ള​ജു​ക​ൾ/ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഏ​തെ​ല്ലാ​മെ​ന്ന് പ​റ​യാ​മോ?

ജോ​സ​ഫ് ജോ​ണ്‍, ധോ​ണി പാ​ല​ക്കാ​ട്.

ബി​എ​സ്‌സി ​അ​ഗ്രി​ക​ൾ​ച്ച​ർ പ​ഠി​ച്ച​തി​നു​ശേ​ഷം മാ​നേ​ജ്മെ​ന്‍റ് പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ​റ്റു​ന്ന മാ​നേ​ജ്മെ​ന്‍റ് ഓ​പ്ഷ​ൻ ആ​ണ് എം​ബി​എ/​പി​ജി​ഡി​എം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്/ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തു​മാ​യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും കോ​ള​ജു​ക​ളും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ളും കോ​ള​ജു​ക​ളും റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റി​ലും റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റി​ലും എം​ബി​എ പ്രോ​ഗ്രാ​മു​ക​ളോ പി​ജി​ഡി​എം പ്രോ​ഗ്രാ​മു​ക​ളോ ന​ൽ​കു​ന്നു​ണ്ട്.

പ്ര​ധാ​ന​പ്പെ​ട്ട ഏ​താ​നും സ​ർ​വ​ക​ലാ​ശാ​ല​ക​ളും കോ​ഴ്സു​ക​ളും താ​ഴെ പ​റ​യു​ന്നു

1) ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്, ആ​ന​ന്ദ്, ഗു​ജ​റാ​ത്ത്: പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ( റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് ).

2) ഡോ. ​രാ​ജേ​ന്ദ്ര പ്ര​സാ​ദ് സെ​ൻ​ട്ര​ൽ അ​ഗ്രി​ക​ൾ​ച്ച​ർ യൂ​ണി​വേ​ഴ്സി​റ്റി, സ​മ​സ്ത്തി​പ്പു​ർ, ബി​ഹാ​ർ: റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ.

3) ഗാ​ന്ധി​ഗ്രാം റൂ​റ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഗാ​ന്ധി​ഗ്രാം, ത​മി​ഴ്നാ​ട്: റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ൽ എം​ബി​എ.

4) ഗു​ജ​റാ​ത്ത് വി​ദ്യാ​പീ​ഠം, ഗാ​ന്ധി​ന​ഗ​ർ സെ​ന്‍റ​ർ ഫോ​ർ സ്റ്റ​ഡീ​സ് ഇ​ൻ റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് : റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് എം​ബി​എ.

5) സാ​ന്പ​ൽ​പു​ർ യൂ​ണി​വേ​ഴ്സി​റ്റി, ഒ​റീ​സ: റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ.

6) യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ല​ക്നോ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ​യ​ൻ​സ്, ല​ക്നോ: റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ​ൽ എം​ബി​എ.

ഈ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഓ​രോ​ന്നും അ​വ​രു​ടേ​ത് മാ​ത്ര​മാ​യ​തോ അ​ല്ലെ​ങ്കി​ൽ പൊ​തു​വാ​യി ന​ട​ക്കു​ന്ന​തോ ആ​യ മാ​നേ​ജ്മെ​ന്‍റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ അ​പേ​ക്ഷ​ക​ൻ നേ​ടു​ന്ന സ്കോ​റി​ന്‍റെ​യും വ്യ​ക്തി​ഗ​ത ഇ​ന്‍റ​ർ​വ്യൂ​ന്‍റെ​യും ഗ്രൂ​പ്പ് ഡി​സ്ക​ഷ​ന്‍റെ​യും മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്.

മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ല്ലാ​തെ ധാ​രാ​ളം സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റി​ൽ എം​ബി​എ പ്രോ​ഗ്രാം ന​ൽ​കു​ന്നു​ണ്ട്.
പ്ര​ധാ​ന​പ്പെ​ട്ട ചി​ല​ത് താ​ഴെ പ​റ​യു​ന്നു.

1. സേ​വ്യേ​ഴ്സ് സ്കൂ​ൾ ഓ​ഫ് റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്, ഒ​റീ​സ.
2. കെ​ഐ​ഐ​ടി സ്കൂ​ൾ ഓ​ഫ് റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്, ഭു​വ​നേ​ശ്വ​ർ.
3. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ്, ജ​യ്പു​ർ, രാ​ജ​സ്ഥാ​ൻ
4. ഐ​സി​എ​ഫ്എ​ഐ യൂ​ണി​വേ​ഴ്സി​റ്റി, ത്രി​പു​ര.

അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ്
([email protected])