നിപ്മർ കോഴ്സുകൾ: തീയതി നീട്ടി
Tuesday, October 14, 2025 10:29 PM IST
തൃശൂർ: നിപ്മറിലെ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. റീഹാബിലിറ്റേഷൻ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ സ്പെഷൽ എഡ്യുക്കേഷൻ, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കെയർ ഗിവിംഗ് എന്നീ കോഴ്സുകളുടെ അപേക്ഷാതീയതിയാണു നീട്ടിയത്.
പ്ലസ്ടു 50 ശതമാനം മാർക്കോടെ പാസായവർക്ക് രണ്ടുവർഷത്തെ സ്പെഷൽ എഡ്യുക്കേഷൻ ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. കെയർഗിവിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ അടിസ്ഥാനയോഗ്യത പത്താം ക്ലാസാണ്. താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകൾസഹിതം 17നുമുന്പ് നിപ്മറിൽ നേരിട്ടു ഹാജരാകണം. ഫോണ്‍: 9288008994.