മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി: ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അലോട്ട്മെന്റ് 17ന്
Thursday, October 16, 2025 11:05 PM IST
തിരുവനന്തപുരം: മാസ്റ്റർ ഓഫ് മെഡിക്കൽ ഫിസിയോളജി കോഴ്സ് പ്രവേശനത്തിന് നടന്ന റെഗുലർ അലോട്ട്മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുവേണ്ടിയുള്ള സ്പോട്ട് അലോട്ട്മെന്റ് ഇന്ന് എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.
www.lbscentre .kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 നകം എൽബിഎസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം ടോക്കൺ ഫീസ് അപ്പോൾ തന്നെ ഒടുക്കണം. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363.