സ്പോട്ട് അഡ്മിഷൻ ഡേ നാളെ കൊച്ചിയിൽ
Thursday, October 16, 2025 11:44 PM IST
കൊച്ചി: ജർമനിയിൽ ഗെയിം ഡിസൈനിൽ ഒന്നാം സ്ഥാനത്തും മീഡിയ സ്റ്റഡീസിൽ ആറാം സ്ഥാനത്തുമുള്ള മീഡിയ ഡിസൈൻ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസ് (MDH) നാളെ രാവിലെ 11ന് കൊച്ചി രവിപുരം മേഴ്സി എസ്റ്റേറ്റിലുള്ള സാന്റാ മോണിക്കയുടെ ഓഫീസിൽ വച്ച് സ്പോട്ട് അഡ്മിഷൻ ഡേ സംഘടിപ്പിക്കുന്നു.
33 ശതമാനംവരെ സ്കോളർഷിപ്പുകൾ (പ്രതിവർഷം 4400 യൂറോ) ലഭിക്കാം. മീഡിയ ഡിസൈൻ, ഗെയിം ഡിസൈൻ, ഫാഷൻ മാനേജ്മെന്റ്, ഡിജിറ്റൽ ഫിലിം ഡിസൈൻ, മറ്റ് ക്രിയേറ്റീവ് വിഷയങ്ങൾ എന്നിവയിലെ പ്രോഗ്രാമുകൾക്കായി ഓൺ ദ് സ്പോട്ട് അഡ്മിഷൻ, പ്രൊഫൈൽ വിലയിരുത്തലുകൾ, വീസ നടപടിക്രമങ്ങൾ, ഇന്റേൺഷിപ്പ് അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സർവകലാശാല ഉദ്യോഗസ്ഥർ നൽകും.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് തൽക്ഷണ പ്രവേശനം പരിഗണിക്കും. പങ്കെടുക്കുന്നവർ അക്കാദമിക് രേഖകൾ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0484 4150999, 9645222999 എന്ന ഫോൺ നന്പരിൽ ബന്ധപ്പെടുക. പ്രവേശനം സൗജന്യം.