ഓഡിയോ പ്രൊഡക്ഷൻ കോഴ്സിലേക്ക് 26വരെ അപേക്ഷിക്കാം
Friday, October 17, 2025 11:02 PM IST
തിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിലേക്ക് ഒക്ടോബർ 26 വരെ അപേക്ഷിക്കാം.
സൗണ്ട് എൻജിനിയറിംഗ്, ആർജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷൻ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം.
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ ആണ് ക്ലാസ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവർത്തിക്കുന്ന അക്കാദമിയുടെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയാണ് ക്ലാസ്. പ്രായപരിധി ഇല്ല. അടിസ്ഥാന യോഗ്യത പ്ലസ് ടു. അപേക്ഷ തപാൽ മുഖേനയോ, ഓൺലൈനായോ സമർപ്പിക്കാം. അപേക്ഷ 26വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് അക്കാദമിയുടെ www. kma.ac.in വെബ്സൈറ്റ് സന്ദർശിക്കുക.
https:// forms.gle/KbtCZrrW3o3ijeJGA എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം. ഫോൺ: കൊച്ചി 6282919398, തിരുവനന്തപുരം 9744844522. അപേക്ഷ അയക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030.