ഫിസാറ്റിൽ മൈക്രോസോഫ്റ്റ് എഐ ഫണ്ടമെന്റൽ കോഴ്സ്
Tuesday, October 21, 2025 10:53 PM IST
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജിൽ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സെന്റർ ഫോർ ഫ്യൂച്ചർ സ്കിൽ കേന്ദ്രത്തിൽ മൈക്രോസോഫ്റ്റ് എഐ ഫണ്ടമെന്റൽ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാർഥികൾ, ഉദ്യോഗാർഥികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി സാങ്കേതികമേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം.
നവംബർ 17 മുതൽ 22 വരെ നടക്കുന്ന കോഴ്സിലേക്ക് രാവിലെ 9 .30 മുതൽ വൈകുന്നേരം നാലുവരെയാണ് ക്ലാസുകൾ നടക്കുന്നത്. ഫിസാറ്റിലെ സെന്റർ ഫോർ ഫ്യൂച്ചർ സ്കിൽ കേരളത്തിലെ കേന്ദ്രസർക്കാർ അനുമതിയുള്ള ഏക സ്ഥാപനമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9947442092. 9446429980. www.fisat.ac.in