പ്രാക്ടിക്കൽ/വൈവ
Thursday, October 3, 2019 9:24 PM IST
നാലാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി ബോട്ടണി, കെമിസ്ട്രി (മേഴ്സിചാൻസ് 2010, 2011 അഡ്മിഷൻ, സപ്ലിമെന്ററി 2012 അഡ്മിഷൻ) എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ യഥാക്രമം 21, 29 തീയതികളിൽ നടത്തും.
ആറാം സെമസ്റ്റർ ബിടെക് (2008 സ്കീം) മേയ് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ച് 10, 11 തീയതികളിൽ എസ്സിടി കോളജ് ഓഫ് എൻജിനിയറിംഗ്, പാപ്പനംകോട്, തിരുവനന്തപുരം, ടികെഎം കോളജ് ഓഫ് എൻജിനിയറിംഗ്, കൊല്ലം എന്നിവിടങ്ങളിലും മെക്കാനിക്കൽ സ്ട്രീം ഓട്ടോമൊബൈൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 10, 11 തീയതികളിൽ എസ്സിടി കോളജ് ഓഫ് എൻജിനിയറിംഗ്, പാപ്പനംകോട്, തിരുവനന്തപുരത്തും നടത്തും.
2019 സെപ്റ്റംബറിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 10 മുതൽ 18 വരെ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
മാർക്ക് അപ്ലോഡ് ചെയ്യാം
എംഫിൽ പ്രവേശന പരീക്ഷ എഴുതുകയും ഇന്റർവ്യൂവിന് ഹാജരാകുകയും ചെയ്ത വിദ്യാർഥികൾ അവരുടെ ബിരുദാനന്തര പരീക്ഷയുടെ മാർക്കുകൾ ഒന്പതിനകം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
സൂക്ഷ്മപരിശോധന
2019 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി (ഇ.ജെ ത) സെക്ഷനിൽ ഇന്നു മുതൽ 10 വരയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
സന്പർക്ക ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം ആറിന് എസ്ഡിഇ പാളയം, കാര്യവട്ടം, കൊല്ലം എന്നീ കേന്ദ്രങ്ങളിൽ നടത്താനിരുന്ന സന്പർക്ക ക്ലാസുകൾ മാറ്റിവച്ചു. 12 മുതൽ ക്ലാസുകൾ പുനഃരാരംഭിക്കും.
അഭിമുഖം മാറ്റി
11 ന് നടത്താനിരുന്ന എൻവയോണ്മെന്റൽ സയൻസ് വിഭാഗത്തിലെ വാട്ടർ ടെസ്റ്റിംഗ് ലബോറട്ടറിയിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുളള കരാർ നിയമനത്തിന്റെ അഭിമുഖം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വകുപ്പു ചുമതല
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരളയുടെ മേധാവിയായി ചുമതല വഹിച്ചിരുന്ന ഡോ.അംബീഷ്മോനെ പ്രസ്തുത ചുമതലയിൽ നിന്ന് ഒഴിവാക്കാനും അവധിയിലായിരുന്ന വകുപ്പുമേധാവി പ്രഫ.കെ.എസ് ചന്ദ്രശേഖരന്റെ അവധി റദ്ദാക്കി വകുപ്പധ്യക്ഷന്റെ ചുമതല തിരികെ നൽകുന്നതിനും വൈസ് ചാൻസലർ ഉത്തരവായി.