പ്രാക്ടിക്കൽ
Monday, November 18, 2019 9:18 PM IST
2019 ജൂലൈയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബോട്ടണി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ 28 വരെ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 28, 29 തീയതികളിൽ അതതു കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎംസിജെ 2019 അഡ്മിഷൻ കോഴ്സുകളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. സർട്ടിഫിക്കറ്റുകൾ പ്രാഥമിക പരിശോധനയ്ക്കായി പരീക്ഷാ സെക്ഷനുകളിൽ എത്തിക്കാത്ത കോളജുകൾക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല.
സ്പോട്ട് അഡ്മിഷൻ
യൂണിവേഴ്സിറ്റി കോളജിലെ കെമിസ്ട്രി, ഹിന്ദി ഡിപ്പാർട്ട്മെന്റുകളിലെ എംഫിൽ (20192020) പ്രോഗ്രാമുകളിൽ ഒഴിവുളള എസ്സി/എസ്ടി സീറ്റുകളിലേക്കുളള സ്പോട്ട് അഡ്മിഷൻ ഇന്നു രാവിലെ 10ന് നടത്തും. യോഗ്യരായ വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാതു ഡിപ്പാർട്ടുമെന്റുകളിൽ അന്നേ ദിവസം എത്തിച്ചേരണം.