സീറ്റ് ഒഴിവ്
Tuesday, October 7, 2025 9:36 PM IST
വിദൂരവിദ്യാഭ്യാസവിഭാഗം എംഎസ്സി കംപ്യൂട്ടർ സയൻസ് 20252026 അധ്യയനവർഷത്തിലേക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് അഡ്മിഷനെടുക്കാൻ സാധിക്കാത്ത വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റു അനുബന്ധ രേഖകളുമായി 10 നകം വിദൂരവിദ്യാഭ്യാസവിഭാഗം കാര്യവട്ടത്തെ ഓഫീസിൽ നേരിട്ടു ഹാജരാകണം.
വിദൂരവിദ്യാഭ്യാസവിഭാഗം എംഎസ്സി മാത്തമാറ്റിക്സ് 20252026 അഡ്മിഷനിൽ എസ്സി/ എസ്ടി വിഭാഗത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പ ര്യമുളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും മറ്റു അനുബന്ധ രേഖകളുമായി ഇന്ന് വിദൂരവിദ്യാഭ്യാസവിഭാഗം കാര്യവട്ടത്തെ ഓഫീസിൽ നേരിട്ടു ഹാജരാകണം.
പരീക്ഷാകേന്ദ്രം
എംസിഎ (ഫുൾടൈം ട്രാവൽ &ടൂറിസം/ പാർട്ട്ടൈം/ ഈവനിംഗ് 2000, 2014, 2018, 2020 സ്കീം) മേഴ്സിചാൻസ്, ജൂലൈ 2025 പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ തൈക്കാട് ഗകഠഠട, കൊല്ലം ജില്ലയിൽ കൊല്ലം യുഎഇഎം എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ഒക്ടോബർ 06 മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്നതും പുന:ക്രമീകരിച്ചതുമായ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി ജൂലായ് 2025ന്റെ സുവോളജി പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2025 ഒക്ടോബർ 24 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഫ്എ പെയിന്റിംഗ് സ്കൾപ്പ്ചർ (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2025 ഒക്ടോബർ മാസം 27 മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ ബികോം / ബിഎസ്സി കംപ്യൂട്ടർ സയൻസ് / ബിഎസ്സി മാത്തമാറ്റിക്സ് / ബിബിഎ / ബിസിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ മൂന്നും, നാലും സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സി ചാൻസ് 2017, 2018 &2019 അഡ്മിഷൻ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധികരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ജൂണിൽ നടത്തിയ 2023 2025 ബാച്ച് എംസിജെ (മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം റെഗുലർ) സിഎസ്എസ്, കാര്യവട്ടം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2025 മാർച്ച് മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി, എംഎസ്സി ബയോമകെമിസ്ട്രി (റെഗുലർ &സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ ഓൺലൈനായി14 വരെ സമർപ്പിക്കാം.