സീറ്റ് ഒഴിവ്
Saturday, October 11, 2025 12:54 AM IST
വിദൂരവിദ്യാഭ്യാസവിഭാഗം എംഎസ്സി മാത്തമാറ്റിക്സ് 20252026 അഡ്മിഷനിൽ ഏതാനും സീറ്റുകൾ (ബിപിഎൽ, ഈഴവ) ഒഴിവുണ്ട്. താത്പര്യമുളള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും മറ്റു അനുബന്ധ രേഖകളുമായി തിങ്കളാഴ്ച രാവിലെ 10ന് വിദൂരവിദ്യാഭ്യാസവിഭാഗം കാര്യവട്ടത്തെ ഓഫീസിൽ നേരിട്ടു ഹാജരാകണം.
പുനഃപരീക്ഷ
2025 ഓഗസ്റ്റ് 04 നു നടത്തിയ കണ്ടംപറി ഇന്ത്യ (2022) എന്ന വിഷയത്തിന്റെ നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ പരീക്ഷ റദ്ദ് ചെയ്തു. ഈ വിഷയത്തിന്റെ പുനഃപരീക്ഷ 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാഫലം
2025 മെയിൽ നടത്തിയ ബിപിഎഡ് ( 2022 സ്കീം) രണ്ട്, നാല്, ആറാം
സെമസ്റ്റർ (റെഗുലർ &സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ ലഭ്യമാണ്.
2025 മാർച്ച് മാസം മാസം നടത്തിയ മൂന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്
ലാംഗ്വേജ് &ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷസമർപ്പിക്കുവാനുള്ള അവസാന തീയതിയായ 17 വരെ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരംവെബ്സൈറ്റിൽ. അഞ്ചാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ്
കാറ്ററിംഗ് ടെക്നോളജി ബിഎച്ച്എംസിറ്റി മാർച്ച് 2025 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.
വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
2025 ഒക്ടോബർ 06 മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്നതും
പുന:ക്രമീകരിച്ചതുമായ നാലാം സെമസ്റ്റർ സിബിസിഎസ്എസ്, ബിഎസ്സി ജൂലായ് 2025ന്റെ
സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി, ഓഗസ്റ്റ് 2025 (2013 സ്കീം) ( മേഴ്സി
ചാൻസ്/ സെഷനൽ ഇംപ്രൂവ്മെന്റ് 2013 അഡ്മിഷൻ മാത്രം) (സപ്ലിമെന്ററി/ സെഷനൽ ഇംപ്രൂവ്മെന്റ്2014 അഡ്മിഷൻ മാത്രം) ( സപ്ലിമെന്ററി വിദ്യാർഥികൾ 2014 അഡ്മിഷൻ മുതൽ 2017
അഡ്മിഷൻ വരെ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ഓഗസ്റ്റ് 2025ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 14 ന് അതത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോഗ്രഫിപരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 14, 15 തീയതികളിൽ അതാതു കോളജുകളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. 2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രിഅനലിറ്റിക്കൽ കെമിസ്ട്രി, പോളിമർ കെമിസ്ട്രി, കെമിസ്ട്രി (ന്യൂജൻ) പരീക്ഷകളുടെ പ്രാക്ടിക്കൽപരീക്ഷകൾ 14 മുതൽ 24 വരെ അതാത് കോളജിൽ വച്ച് നടത്തും. വിശദമായടൈംടേബിൾ വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ സിആർസിബിസിഎസ്എസ് 2(യ)ബിഎസ്സി കമ്പ്യൂട്ടർ സയൻസ് (320) (സപ്ലിമെന്ററി 20202023 അഡ്മിഷൻ, മേഴ്സിചാൻസ് 20132018 അഡ്മിഷൻ) ഓഗസ്റ്റ് 2025 പരീക്ഷകളുടെ പ്രാക്ടിക്കൽ 17 ന് നടത്തും.
മരിയൻ കോളജ്, കഴക്കൂട്ടത്തിലെ വിദ്യാർഥികൾക്ക് എജെ കോളജ് തോന്നക്കലിലും, കോളജ്
ഓഫ് അപ്ലയിഡ് സയൻസസ്, കുണ്ടറ, എംഇഎസ് കോളജ്, ചാത്ത ന്നൂർ എന്നീ കോളജുകളിലെ
വിദ്യാർഥികൾക്ക് യുഐടി കൊല്ലത്തും യുഐടി നെയ്യാറ്റിൻകര, മുസ്ലീം അസോസിയേഷൻ
കോളേജ് ഓഫ് അപ്ലയിഡ് സയൻസസ്, പനവൂർ എന്നീ കോളജുകളിലെ വിദ്യാർഥികൾക്ക്
യുഐടി കുറവൻകോണവും കോളജ് ഓഫ് അപ്ലയിഡ് സയൻസസ് പെരിശേരിയിലെ
വിദ്യാർഥികൾക്ക് കോളജ് ഓഫ് അപ്ലയിഡ് സയൻസസ് അടൂരിലുമായാണ് പരീക്ഷാ കേന്ദ്രങ്ങൾ
ക്രമീകരിച്ചിരിക്കുന്നത്. മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.