ടൈംടേബിൾ
Tuesday, October 14, 2025 9:28 PM IST
27ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. കേരളസർവകലാശാല 2025 ഒക്ടോബർ മാസം ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം എഡ് (2022 സ്കീം റെഗുലർ 2024അഡ്മിഷൻ, സപ്ലിമെന്ററി 2022 &2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 ഓഗസ്റ്റ് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിബിഎ വിദൂര വിദ്യാഭ്യാസം 2013 &2014 അഡ്മിഷൻ മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 21 വരെ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ മാർച്ച് 2025 എം എസ് സി മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബർ 20 വരെ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഇക്കണോമിക്സ് പഠന വകുപ്പിൽ 2025 ജൂൺ മാസത്തിൽ നടത്തിയ എംഎ ഇക്കണോമിക്സ് (2023 2025 ബാച്ച്) (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ ടഘഇങ പ്രൊഫൈൽ മുഖേന വ്യക്തിഗതഫലം പരിശോധിക്കാം.
2025 ജൂൺ മാസത്തിൽ നടത്തിയ എംഎ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് (20232025 റഗുലർ, 20222024 സപ്ലിമെന്ററി), സിഎസ്എസ്, പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധന
2025 ഏപ്രിൽ മാസത്തിൽ നടത്തിയ ( ഒന്നും രണ്ടും മൂന്നും വർഷം ) ബി. കോം ( ആന്വവൽ) ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 15.10.2025 മുതൽ 18.10.2025 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.
ഒന്നാം സെമസ്റ്റർ ബി ടെക് 2020 സ്കീം ഫെബ്രുവരി 2025 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 15.10.2025 മുതൽ 17.10.2025 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.
രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി, ഫെബ്രുവരി 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡും ഹാൾ ടിക്കറ്റുമായി 16,17,18 തീയതികളിൽ റീവാലുവേഷൻ (ഋഖ ത) വിഭാഗത്തിൽ എത്തിച്ചേരണം.
പുതുക്കിയ ടൈംടേബിൾ
ആറു മുതൽ 10 വരെ നടത്താൻ നിശ്ചയിച്ചിരുന്നതും പുനർ ക്രമീകരിച്ചതുമായ നാലാം സെമസ്റ്റർ സിബിബിസിഎസ് എസ്ബിഎസ്സി ജൂലൈ 2025ന്റെ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.