പരീക്ഷ രജിസ്ട്രേഷൻ തീയതി നീട്ടി
Friday, October 17, 2025 9:54 PM IST
2025 നവംബർ 11 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ ബികോം/ ബിബിഎ എൽഎൽബി ബിരുദ പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. പിഴ കൂടാതെ 23 വരെയും 150 രൂപ പിഴയോടുകൂടി 25 വരെയും 400 പിഴയോടുകൂടി 27 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സിേ ഇലക്ട്രോണിക്സ്, (റെഗുലർ &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ 23 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംഎസ്ഡബ്ള്യു ഡിസാസ്റ്റർ മാനേജ്മെന്റ്, എംഎസ്സി കെമിസ്ട്രി ജൂൺ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ 25 വരെ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2025 ജൂൺ മാസത്തിൽ നടത്തിയ എംഎസ്സിര ഫിസിക്സ് (സ്പെഷലൈസേഷൻ ഇൻ സ്പേസ് ഫിസിക്സ്) ( 20232025), സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേനെ വ്യക്തിഗത ഫലം പരിശോധിക്കാം.
എഡ്യൂക്കേഷൻ പഠന വകുപ്പിൽ 2025 ജൂൺ മാസത്തിൽ നടത്തിയ മാസ്റ്റർ ഓഫ് എഡ്യൂക്കേഷൻ 2023 2025 ബാച്ച് (റെഗുലർ), 2021 2023 ബാച്ച് &2022 2024 ബാച്ച് (സപ്ലിമെന്ററി) സി.എസ്.എസ്. പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.
കെമിസ്ട്രി പഠന വകുപ്പിൽ 2025 ജൂൺ മാസത്തിൽ നടത്തിയ എംഎസ്സി കെമിസ്ട്രി (സ്പെഷ്യലൈസഷൻ ഇൻ ഫങ്ഷണൽ മെറ്റീരിയൽസ്) (20232025 ബാച്ച്) (സിഎസ്എസ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന വ്യക്തിഗത ഫലം പരിശോധിക്കാം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബിഎസ്സിി ഫിസിക്സ് &മാു; കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ആഗസ്റ്റ് 2025 പരീക്ഷയുടെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ 21ന്. രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികൾക്കും കാര്യാവട്ടം ഗവ: കോളേജ്, വച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
2025 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സിഗ കമ്പ്യൂട്ടർ സയൻസ് പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 23, 24, 27, 28 തീയതികളിൽ അതാത് കോളജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സ സുവോളജി പരീക്ഷയുടെ പ്രാക്ടിക്കൽ ഒക്ടോബർ 23 മുതൽ 28 വരെയും എംഎസ്സിത സുവോളജി (ന്യൂജൻ) പരീക്ഷയുടെ പ്രാക്ടിക്കൽ 22നും അതാത് കോളജിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എംഎസ്സിസൈക്കോളജി ഓഗസ്റ്റ് 2025 ന്റെ പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരംവെബ്സൈറ്റിൽ.
റെഗുലർ ബി.ടെക് നാലാം സെമസ്റ്റർ (2008 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് രണ്ടാം സെമസ്റ്റർ ജൂൺ 2025, നാലാം സെമസ്റ്റർ ഡിസംബർ 2024 (2008 സ്കീം) എന്നിവയുടെ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളജ് ഓഫ് എഞ്ചിനീറിംഗ് അഞ്ചാം സെമസ്റ്റർ ബി.ടെക് നവംബർ 2025 (2020 സ്കീം റെഗുലർ 2023 അഡ്മിഷൻ &സപ്ലിമെന്ററി 2020,2021 &2022 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ നവംബർ 03 മുതൽ ആരംഭിക്കും. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
അവസാന വർഷ ബിഎ (ആന്വവൽ) ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 21 മുതൽ 25 വരെയുള്ള പ്രവർത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ (ഇ.ജെ.ഢ) സെക്ഷനിൽ ഹാജരാകണം.
രണ്ടാം സെമസ്റ്റർ എഥഡഏജ ഏപ്രിൽ 2025 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ 21 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ സെക്ഷനിൽ ഹാജരാകേണ്ടതാണ്.
അഞ്ചും ആറും സെമസ്റ്റർ ബിഎ (വിദൂര വിദ്യാഭ്യാസം) ഏപ്രിൽ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി 2025 ഒക്ടോബർ 21 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യൂവേഷൻ സെക്ഷനിൽ ഹാജരാകണം.
അഞ്ചാം സെമസ്റ്റർ ബി.ടെക്. (2008 സ്കീംബ) ജനുവരി 2025 പരീക്ഷയുടെ ഉത്തരക്കടലാസുകൾ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 23 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.