പരീക്ഷാഫലം
Tuesday, October 21, 2025 9:41 PM IST
2025 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ ബിബിഎ എൽഎൽബി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 28 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2025 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി പോളിമർ കെമിസ്ട്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകൾ 28 വരെ ഓൺലൈനായി സമർപ്പിക്കാം.
2025 ജൂണിൽ നടത്തിയ ബിഎഫ്എ (എച്ച് ഐ) നാല്, ആറ്, എട്ട് (പെയിന്റിംഗ് &അപ്ലൈയ്ഡ് ആർട്ട്) പത്ത് (പെയിന്റിംഗ് &അപ്ലൈയ്ഡ് ആർട്ട്) എന്നീ സെമസ്റ്ററുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി, ഓഗസ്റ്റ് 2025 (ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2023
അഡ്മിഷൻ, സപ്ലിമെന്ററി 2020 മുതൽ 2022 അഡ്മിഷൻ, മേഴ്സിചാൻസ് 2017 മുതൽ 2019 അഡ്മിഷൻ) പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332) , ഓഗസ്റ്റ് 2025
(ഇപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2023 അഡ്മിഷൻ, സപ്ലിമെന്ററി 20202022 അഡ്മിഷൻ,മേഴ്സിചാൻസ് 2017 &2019 അഡ്മിഷൻ) പ്രായോഗിക പരീക്ഷകൾ 29 ന് അതാത് പരീക്ഷകേന്ദ്രങ്ങളിൽ വച്ചു നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
2025 ആഗസ്റ്റിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ 28 മുതൽ നവംബർ ആറുവരെ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
നടത്തുന്ന പത്താം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്റഗ്രേറ്റഡ് (2015 സ്കീം റെഗുലർ &
സപ്ലിമെന്ററി) ഒക്ടോബർ 2025 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2020 സ്കീം ഏഴാം സെമസ്റ്റർ നവംബർ 2025, (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധികരിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
29 ന് നടത്തുന്ന ജർമ്മൻ എ വൺ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2025 നവംബർ 10 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 2018 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസം 2025 ഡിസംബർ രണ്ടു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ബാച്ചിലർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന്റെ ഒന്നും രണ്ടും സെമസ്റ്റർ (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2022 &2023 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2021 അഡ്മിഷൻ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ബിടെക് (2013 സ്കീം), ജനുവരി 2025 പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 23 മുതൽ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.