കുസാറ്റിൽ ഇന്‍ഡസ്ട്രിയല്‍ ഓട്ടൊമേഷന് പരിശീലന കോഴ്സ്
Tuesday, October 22, 2019 11:43 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ സ്കൂള്‍ ഓഫ് എൻജിനീയറിംഗ് മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിക്കുന്ന ‘ഇന്‍ഡസ്ട്രിയല്‍ ഓട്ടൊമേഷന് ആൻഡ് മെഷര്മെന്റ്സ്’ ഹ്രസ്വകാല കോഴ്സ് 28ന് ആരംഭിക്കും. ഡ്രൈവുകള്‍, വാല്‍വുകള്‍, വിവിധയിനം കണ്ട്രോളുകള് എന്നിവയില്‍ വിശദമായ പഠനാവസരവും സര്‍ഫസ് റഫ്നെസ് ടെസ്റ്റര്‍, പ്രൊഫൈല്‍ പ്രൊജക്ടര്‍, സ്ട്രെയിന്‍ മെഷര്‍മെന്റ്, വൈബ്രേഷന്‍ അനാലിസിസ് സോഫ്റ്റ്വെയര് എന്നിവയില്‍ പ്രവൃത്തിപരിചയവും കോഴ്സില്‍ ഉള്‍പ്പെടുന്നു. നാല് ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫീസ് 11,800/ രൂപ. വിശദവിവരങ്ങള്‍ക്ക് 9496215993, ഇമെയില്‍: bijuncus [email protected],