ശ്രീലങ്കന്‍ സര്‍വകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് കുസാറ്റ്
Monday, June 19, 2023 11:40 PM IST
കളമശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയും ശ്രീലങ്കയിലെ റുഹുണ സര്‍വകലാശാലയും തമ്മില്‍ അക്കാദമിക് ഗവേഷണ ഇടപെടലുകള്‍ മെച്ചപ്പെടുത്താനായി ധാരണാപത്രം ഒപ്പുവച്ചു. കുസാറ്റ് വൈസ് ചാന്‍സലര്‍ പി.ജി. ശങ്കരനും റുഹുണ സര്‍വകലാശാല വൈസ്ചാന്‍സലര്‍ സുജീവ അമരസേനയും തമ്മിലാണു ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ഫിഷറീസ്, മറൈന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, മറൈന്‍ എൻജിനിയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍ എന്നീ മേഖലകളില്‍ ഗവേഷണ സഹകരണവും അക്കാദമിക് കൈമാറ്റവും പങ്കാളിത്തവും സുഗമമാക്കാനും തീരുമാനിച്ചു.