കുസാറ്റിൽ മാറ്റിവച്ചപ്രവേശന പരീക്ഷ 29ന്
Tuesday, April 23, 2019 12:07 AM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ആലപ്പുഴ കാർമൽ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി, കൊല്ലം യുകെഎഫ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി എന്നീ കേന്ദ്രങ്ങളിൽ ആറിനു നടത്താൻ നിശ്ചയിച്ചിരുന്ന ബിടെക്, ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സുകളുടെ പ്രവേശന പരീക്ഷ 29ന് നടക്കുമെന്ന് ഐആർഎഎ ഡയറക്ടർ അറിയിച്ചു. പുതുക്കിയ അഡ്മിറ്റ് കാർഡ് അപേക്ഷകരുടെ ലോഗിൻ പേജിൽ ലഭ്യമാണ്.