എൻഎസ്എസ് ഗ്രേസ് മാർക്ക്
Saturday, December 21, 2019 7:16 PM IST
കാലിക്കട്ട് സർവകലാശാല നാലാം സെമസ്റ്റർ ബികോം/ബിബിഎ/ബിടിഎച്ച്എം/ബിഎച്ച്എ/ബികോം ഓണേഴ്സ്/ബികോം പ്രഫഷണൽ/ബികോം വൊക്കേഷണൽ (ഏപ്രിൽ 2019) വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ് മാർക്കിന് അർഹതയുള്ളവർ മാർക്കുകൾ ചേർക്കുന്നതിന് പൂരിപ്പിച്ച അപേക്ഷ ജനുവരി 15നകം പരീക്ഷാഭവൻ ബികോം വിഭാഗത്തിൽ സമർപ്പിക്കണം. ഫോം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബിടെക് (റഗുലർ/പാർട്ട്ടൈം2009, 14 സ്കീം) സപ്ലിമെന്ററി (നവംബർ 2018) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം.
ജൂലൈയിൽ നത്തിയ നാലാം സെമസ്റ്റർ എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.
മേയിൽ നടത്തിയ ഒന്നാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി പരീക്ഷാഫലം വെബ്സൈറ്റിൽ. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും. പുനർമൂല്യനിർണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.
ഏപ്രിലിൽ നടത്തിയ അവസാന വർഷ/മൂന്ന്, നാല് സെമസ്റ്റർ എംഎ ഹിസ്റ്ററി റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി ആറു വരെ അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റർ എംഎഡ് (2017 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ ജനുവരി 13ന് ആരംഭിക്കും.