ഹിസ്റ്ററി പഠനവകുപ്പിൽ ദ്വിദിന ദേശീയ സെമിനാർ
Wednesday, February 5, 2020 9:23 PM IST
തേഞ്ഞിപ്പലം: 'പരിസ്ഥിതിയും വികാസവും, പ്രശ്നങ്ങളും വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിൽ കാലിക്കട്ട് സർവകലാശാല ഹിസ്റ്ററി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ആറ്, ഏഴ് തിയതികളിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ആറിന് രാവിലെ പത്തിന് ഹിസ്റ്ററി പഠനവിഭാഗം ഹാളിൽ മദ്രാസ് ഐഐടിയിലെ പ്രഫ. ജോണ്‍ ബോസ്കോ ലൂർഡു സമി സെമിനാർ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ സെമിനാറിൽ വിവിധ വിഷയങ്ങളിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അധ്യാപക നിയമനം: അപേക്ഷാ തിയതി നീട്ടി
കാലിക്കട്ട് സർവകലാശാലയിലെ പ്രഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി 15 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഫെബ്രുവരി 20 വരെ സ്വീകരിക്കും.
നീന്തൽ പരിശീലന കേന്ദ്രത്തിന് ഒന്‍പതിന് അവധി
അക്വാട്ടിക് കോംപ്ലക്സിലെ നീന്തൽ പരിശീലന കേന്ദ്രത്തിൽ ശുദ്ധീകരണ പ്രവർത്തനം നടക്കുന്നതിനാൽ ഒന്‍പതിന് അവധിയായിരിക്കും. പത്ത് മുതൽ തുറന്ന് പ്രവർത്തിക്കും.
എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി ഇന്റേണൽ പരീക്ഷ
വിദൂരവിദ്യാഭ്യാസം എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി 2014 പ്രവേശനം വിദ്യാർത്ഥികളുടെ ഒന്നും രണ്ടും സെമസ്റ്റർ ഇന്റേണൽ പരീക്ഷകൾ 11 മുതൽ 20 വരെ വിദൂരവിദ്യാഭ്യാസം ഹാളിൽ വെച്ച് വീണ്ടും നടത്തും. വിവരങ്ങൾ www.sdeuoc.ac.in വെബ്സൈറ്റിൽ.