എംബിഎ പ്രവേശനം: 18ന് അവസരം
Thursday, September 17, 2020 9:10 PM IST
കാലിക്കട്ട് സര്‍വകലാശാല നേരിട്ട് നടത്തുന്ന വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍ (തൃശൂര്‍), തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, പാലക്കാട് എന്നീ സെന്ററുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് എംബിഎ പ്രവേശനത്തിന് അപേക്ഷ തന്നിട്ട് ഗൂഗിള്‍ മീറ്റ് വഴി അഡ്മിഷന് നേടാത്തവര്‍ക്ക് ഇന്ന് ഒരു അവസരം കൂടി നല്‍കും. 0494 2407363 എന്ന നമ്പറില്‍ രാവിലെ 11ന് ബന്ധപ്പെടുക.
ബിഎഎംഎസ് പരീക്ഷാ അപേക്ഷ
കാലിക്കട്ട് സര്‍വകലാശാല സെക്കൻഡ് പ്രഫഷണല്‍ ബിഎഎംഎസ് (2009 സ്കീം2009 പ്രവേശനം, 2008 സ്കീം2008 പ്രവേശനം, 2007 സ്കീം2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം) സപ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 24 വരെയും 170 രൂപ പിഴയോടെ 28 വരെയും രജിസ്റ്റര്‍ ചെയ്യാം.
കോഴ്സ് അഫിലിയേഷന് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം
കാലിക്കട്ട് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളില്‍ 202021 അധ്യയന വര്‍ഷത്തേക്ക് സര്‍വകലാശാല ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ എന്‍ഒസി ലഭിച്ച കോഴ്സുകള്‍ക്ക് താത്ക്കാലിക അഫിലിയേഷന് നല്‍കുന്നതിന് വേണ്ടി അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കേണ്ടതാണ്. ലിങ്ക് സര്‍വകലാശാലയുടെ സെന്‍ട്രലൈസ്ഡ് കോളജ് പോര്‍ട്ടലിലില്‍ ലഭ്യമാവും.