പരീക്ഷാഅപേക്ഷ
Monday, October 6, 2025 9:42 PM IST
പ്രൈവറ്റ് രജിസ്ട്രേഷൻ (സിയുസിബിസിഎസ്എസ് യുജി) ബിഎ മൾട്ടിമീഡിയ (2017, 2018 പ്രവേശനം) ഒന്നാം സെമസ്റ്റർ നവംബർ 2022, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022, മൂന്നാം സെമസ്റ്റർ നവംബർ 2022, നാലാം സെമസ്റ്റർ ഏപ്രിൽ 2023, (2018 പ്രവേശനം) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 17 വരെയും 200/ രൂപ പിഴയോടെ ഒക്ടോബർ 23 വരെയും അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബിപിഎഡ് (2017 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ നവംബർ പത്തിന് തുടങ്ങും.
നാലാം സെമസ്റ്റർ ബിപിഎഡ് (2022 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി ഫാഷൻ ആൻഡ് ടെക്സ്റ്റൈൽ ഡിസൈനിംഗ് നവംബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സിൻഡിക്കേറ്റ് യോഗം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് യോഗം എട്ടിന് രാവിലെ പത്തിന് സർവകലാശാല സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
സെനറ്റ് തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക
കാലിക്കട്ട് സർവകലാശാല സെനറ്റിലേക്ക് പത്ത് മുഴുവൻ സമയം വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള സർവകലാശാലാ യൂണിയൻ ജനറൽ കൗൺസിൽ അംഗംങ്ങളുടെ അന്തിമ വോട്ടർ പട്ടിക ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കും. സർവകലാശാലാ നോട്ടീസ് ബോർഡിലും ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും.