ബി.പി.എഡ്./ ബി.പി.ഇ.എസ്. ലേറ്റ് രജിസ്ട്രേഷന് 10 വരെ ലഭ്യമാകും
Tuesday, October 7, 2025 9:38 PM IST
2025 26 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലാ പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളജുകള്‍ എന്നിവകളിലെ ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള സൗകര്യം ഒക്ടോബര്‍ 10ന് വൈകീട്ട് അഞ്ച് വരെ ലഭ്യമാകും. ഒഴിവ് വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കോളജ്/സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. സംവരണ വിഭാഗങ്ങളിലെ അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗത്തിന് 975 രൂപ., എസ്.സി./ എസ്.ടി. വിഭാഗത്തിന് 615 രൂപ. അപേക്ഷകര്‍ സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷനില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശാനുസരണം അപേക്ഷയുടെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍, ചലാന്‍ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവര്‍ അത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, അസല്‍ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ (കൈവശമുള്ളവര്‍), സ്പോര്‍ട്സ് കിറ്റ്, മെഡിക്കല്‍ സര്‍ട്ടഫിക്കറ്റ് എന്നിവ സഹിതം ഹാജരാവേണ്ടതാണ്. യോഗ്യതാ പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2660600, 2407547 (സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍).
ഫിസിക്സ് പഠനവകുപ്പില്‍ പി.എച്ച്.ഡി. പ്രവേശനം
കാലിക്കട്ട് സര്‍വകലാശാലാ ഫിസിക്സ് പഠനവകുപ്പില്‍ നോണ്‍ എന്‍ട്രന്‍സ്/എനി ടൈം രജിസ്ട്രേഷന് പി.എച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യു.ജി.സി./ സി.എസ്.ഐ.ആര്. ജെ.ആര്.എഫ്., ഇന്‍സ്പയര്‍ മുതലായ സ്വതന്ത്ര ഫെല്ലോഷിപ്പുള്ളവര്‍ക്ക് പങ്കെടുക്കാം. റിസര്‍ച്ച് ഗൈഡ്, വിഷയം, ഒഴിവ് എന്നിവ ക്രമത്തില്‍: 1. ഡോ. പി.പി. പ്രദ്യുമ്നന്, തെര്മോഇലട്രിക്/ ട്രൈബോ ഇലക്ട്രിക് മെറ്റീരിയല്‍സ് (കണ്ടന്‍സ്ഡ് മാറ്റര്‍ ഫിസിക്സ്), മൂന്നൊഴിവ്. 2. ഡോ. ലിബു കെ അലക്സാണ്ടര്‍, ഗ്രാഫൈറ്റിക് നാനോസ്ട്രക്ച്ചര്‍ (മെറ്റീരിയല്‍ സയന്‍സ്), ഒരൊഴിവ്. യോഗ്യരായവര്‍ ബയോഡാറ്റയും മതിയായ രേഖകളുടെ ഒറിജിനലും സഹിതം ഒക്ടോബര്‍ 17ന് രാവിലെ 10.30ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറില്‍ ഹാജരാകണം.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം എം.എ. മലയാളം (2008 മുതല്‍ 2014 വരെ പ്രവേശനം) പ്രീവിയസ് (ഒന്ന്, രണ്ട് സെമസ്റ്റര്‍), ഫൈനല്‍ (മൂന്ന്, നാല് സെമസ്റ്റര്‍) ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും വിദൂര വിഭാഗം എം.എ. മലയാളം (1993 മുതല്‍ 2007 വരെ പ്രവേശനം) പ്രീവിയസ്, ഫൈനല്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (CCSS 2021, 2022, 2023 പ്രവേശനം ) ഏപ്രില്‍ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വര്‍ഷ അഫ്സല് ഉല് ഉലമ പ്രിലിമിനറി ഏപ്രില്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം. ലിങ്ക് 9 മുതല്‍ ലഭ്യമാകും.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്.സി. മാത്തമാറ്റിക്സ്, ബി.എ. അഫ്സല് ഉല് ഉലമ ( CBCSS UG) ഏപ്രില്‍ 2025 റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം നാലാം സെമസ്റ്റര്‍ എം.എ. സംസ്കൃത ഭാഷയും സാഹിത്യവും, എം.എ. ഇംഗ്ലീഷ് (CBCSS PG SDE) ഏപ്രില്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.