അധ്യാപക നിയമനം
Thursday, October 9, 2025 9:45 PM IST
തേഞ്ഞിപ്പലം: വയനാട് ചെതലയത്തുള്ള കാലിക്കട്ട് സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) 2025 26 അധ്യയന വർഷത്തേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ ( മാനേജ്മെന്റ്) നിയമനത്തിന് പാനൽ തയാറാക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 13ന് രാവിലെ 10.30ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യത: നിർദിഷ്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെയുള്ള പിജി, നെറ്റ് / പിഎച്ച്ഡി. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഒരു മണിക്കൂർ മുന്നേ സർവകലാശാല ഭരണകാര്യാലത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023, 2024, 2025 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 17 വരെയും 200 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എംബിഎ ഇന്റർനാഷണൽ ഫിനാൻസ് ജൂലൈ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.