കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ വിവിധ സ്കൂൾ ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസുകളിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്ര‌ഫസർ നിയമനത്തിനുള്ള വാക് ഇൻ ഇന്‍റർവ്യൂ 28ന് നടക്കും. എംബിഎ റഗുലർ, എംബിഎ ഇന്‍റർനാഷണൽ ഫിനാൻസ്, എംബിഎ ഹെൽത് കെയർ മാനേജ്‍മെന്‍റ് എന്നീ വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത: അതത് വിഷയത്തിൽ 55% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം, നെറ്റ് / പിഎച്ച്ഡി ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർ രാവിലെ 9.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .

പരീക്ഷാ അപേക്ഷ

വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം (പിജി എസ്ഡിഇ സിബിസിഎസ്എസ് 2021, 2022, 2023 പ്രവേശനം) ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 16 വരെയും 200 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.

പരീക്ഷ

ഒന്നാം സെമസ്റ്റർ എംഎസ്‌സി ഹെൽത് ആൻഡ് യോഗാ തെറാപ്പി (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ നവംബർ 12ന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളജ് കോഴിക്കോട്.

ഒന്നാം സെമസ്റ്റർ (2022 മുതൽ 2025 വരെ പ്രവേശനം) എംസിഎ, അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ (പിജി സിബിസിഎസ്എസ് 2022 പ്രവേശനം മുതൽ) എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎച്ച്എം, എംടിഎച്ച്എം, എംടിടിഎം, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംഎ ഡെവലപ്മെന്‍റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്‌സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി, (2024 പ്രവേശനം മുതൽ) എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജമെന്‍റ് നവംബർ 2025 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ നവംബർ 12ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

എംഎസ്‌സി അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ്) ഒന്നാം സെമസ്റ്റർ (2023 പ്രവേശനം) നവംബർ 2024, രണ്ടാം സെമസ്റ്റർ (2022, 2023 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.