പരീക്ഷാഫലം
Thursday, October 15, 2020 8:02 PM IST
കണ്ണൂർ സർവകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എംഎസ്സി ഫിസിക്സ്/ബോട്ടണി സ്പോര്‍ട്സ് സ്പെഷല്‍ (റഗുലര്‍) ഒക്ടോബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയം, പകര്‍പ്പ് ലഭ്യമാക്കല്‍, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് ഈ മാസം 30 ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം.
എന്‍എസ്എസ് അവാര്‍ഡ്
കണ്ണൂര്‍ സര്‍വകലാശാലയുടെ 2019 20 വര്‍ഷത്തെ എന്‍എസ്എസ് അവാര്‍ഡിനുള്ള അപേക്ഷകള്‍ 20 വരെ താവക്കരയിലെ എന്‍എസ്എസ് വിഭാഗത്തില്‍ സ്വീകരിക്കും. സര്വകലാശാലതലത്തില് അവാര്‍ഡ് ലഭിക്കുന്ന എന്‍ട്രികള്‍ സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ക്ക് പരിഗണിക്കും. ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിച്ചുകൊണ്ടായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. യൂണിറ്റ്, പ്രോഗ്രാം ഓഫീസര്‍, വോളന്റിയര്‍മാര്‍ (ആണ്, പെണ്) വിഭാഗത്തില്‍ പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം .