പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: സ്പോട്ട് അഡ്മിഷൻ 31 വരെ നീട്ടി
Wednesday, October 15, 2025 10:26 PM IST
കണ്ണൂർ സർവകലാശാല 202526 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവയിലേക്ക് താവക്കര കാമ്പസിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേർണിംഗിൽ നേരിട്ട് ഹാജരായി 31 വരെ ഫൈനോടുകൂടി പ്രവേശനം നേടാവുന്നതാണ്. ഫോൺ: 0497 2715183.
പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം അസൈൻമെന്റ് ?
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ 2023 പ്രവേശനം/ സപ്ലിമെന്ററി 2021 ആൻഡ് 2022 പ്രവേശനം), ഏപ്രിൽ 2025 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവകലാശാല വെബ് സൈറ്റിൽ, Academics Private Registration Assignment ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കേണ്ടതാണ്.
അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 03.11.2025 വൈകുന്നേരം നാലിന് മുന്പായി സർവകലാ ശാല താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.
അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2025 സെഷൻ പരീക്ഷയിലെ അതാത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവരായിരിക്കണം.
ഡാറ്റാ സയൻസ് , സൈബർ സെക്യൂരിറ്റി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 31 വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാലയിലെ ഐടി പഠന വകുപ്പിൽ നടത്തിവരുന്ന പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി എന്നീ നൂതന കോഴ്സുകളുടെ 2025 26 ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി 31 വരെ നീട്ടിയിരിക്കുന്നു. വ്യാവസായിക മേഖലയിലും വിവര സാങ്കേതിക മേഖലയിലും ഒട്ടനവധി തൊഴിലവസരങ്ങൾക്ക് ഉദ്യോഗാർഥികളെ പര്യാപ്തമാക്കുമെന്നതാണ് ഈ കോഴ്സുകളുടെ പ്രത്യേകത.
ഡാറ്റ സയൻസ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഡാറ്റാ സയന്റിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ എൻജിനിയർ തുടങ്ങിയ മേഖലകളിലും, സൈബർ സൈക്യൂരിറ്റി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സെക്യൂരിറ്റി എൻജിനിയർ, ഫോറൻസിക് അനലിസ്റ്റ്, എത്തിക്കൽ ഹാക്കിംഗ്, സൈക്യൂരിറ്റി ഓഡിറ്റർ തുടങ്ങിയ ഐടി സൈക്യൂരിറ്റി മേഖലകളിൽ ധാരാളം തൊഴിൽ അവസരങ്ങൾ ലഭ്യമാണ്. മെച്ചപ്പെട്ട പരിശീലനം വിദ്യാർഥികൾക്ക് നൽകുന്നതിനായി വിവിധ വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഈ കോഴ്സുകൾ നടത്തപ്പെടുന്നത് .
ഒരു വർഷം ദൈർഘ്യമുള്ള ഈ കോഴ്സിന്റെ ആദ്യ സെമസ്റ്ററിൽ വ്യവസായ സ്ഥാപനങ്ങളുടെ സഹായത്തോടെ വിദഗ്ധ പരിശീലനം നല്കുന്നു. രണ്ടാമത്തെ സെമസ്റ്ററിൽ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരം ആണ്. കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ നടക്കുന്ന ക്ലാസുകൾ കൂടാതെ, ഡാറ്റാ സയൻസ്/സൈബർ സൈക്യൂരിറ്റി മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സെമിനാറുകളിലും, വർക്ക് ഷോപ്പുകളിലും പങ്കെടു ക്കാനുള്ള അവസരവും ലഭിക്കും.
പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് (PGDDSA) കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല/ സ്ഥാപനത്തിൽ നിന്നോ +2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്സി ബിരുദം/ബിബിഎ/ബികോം/ബിഎ ഇക്കണോമിക്സ് / ബിസിഎ/ ഏതെങ്കിലും വിഷയത്തിൽ ( ബിടെക്/ബിഇ ) / ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ആണ്. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
പിജി ഡിപ്ലോമ ഇൻ സൈബർ സൈക്യൂരിറ്റി (PGDCS) കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത കണ്ണൂർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റേതെങ്കിലും സർവകലാശാല /സ്ഥാപനത്തിൽ നിന്നോ +2 തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുകൊണ്ടുള്ള ഏതങ്കിലും ബിഎസ്സി ബിരുദം /ബിസിഎ/ ഏതെങ്കിലും വിഷയത്തിൽ ( ബിടെക് / ബിഇ )/ ബി വോക് ഇൻ കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി ആണ്. അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം.
വിശദാംശങ്ങൾ https://admission.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ : 9243037002, ഡാറ്റ സയൻസ് (9544243052). സൈബർ സൈക്യൂരിറ്റി (9567218808).
അഭിമുഖം
കണ്ണൂർ: പാലയാട് നിയമപഠന വകുപ്പിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ലൈബ്രറി അസിസ്റ്റൻറിനെ ആവശ്യമുണ്ട്. യോഗ്യത:എസ്എസ്എൽസി, സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി .പ്രായം:1836 നിയമാനുസൃതമായ ഇളവുകൾ ബാധകം. യോഗ്യരായ ഉദ്യോഗാർഥികൾ നാളെ രാവിലെ 10 ന് പ്രായം, യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം സ്ഥാപന മേധാവിക്ക് മുന്നിൽ ഹാജരാകേണ്ടതാണ്.
ഹാൾടിക്കറ്റ്
സർവകലാശാലയുടെ കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ അഞ്ചാം സെമസ്റ്റർ എംകോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്) റെഗുലർ (2023 അഡ്മിഷൻ), സപ്ലിമെന്ററി (2022 അഡ്മിഷൻ), നവംബർ 2025 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.