യുജിസി - നെറ്റ് 2025പരീക്ഷാ പരിശീലനം
Wednesday, October 22, 2025 10:07 PM IST
കണ്ണൂർ: മാനവിക വിഷയങ്ങളിൽ യുജിസി 2025 ഡിസംബറിൽ നടത്താൻ നിശ്ചയിച്ച നെറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. ജനറൽ പേപ്പറിന് വേണ്ടി ആരംഭിക്കുന്ന 10 ദിവസത്തെ പരിശീലനത്തിന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്ക് പ്രവേശനം നൽകും.
താല്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 0497 2703130 എന്ന നമ്പറിൽ ബന്ധപ്പെടാം.
ടൈംടേബിൾ
കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎഡ് (സിബിസിഎസ്എസ് റെഗുലർ/ സപ്ലിമെന്ററി), നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കൗൺസിലിംഗ് സൈക്കോളജിസ്റ്റ് നിയമനം
കണ്ണൂർ: സർവകലാശാലയുടെ വിവിധ കാമ്പസുകളിൽ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ത
സ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി/കൗൺസിലിംഗ് സൈക്കോളജി/അപ്ലൈഡ് സൈക്കോളജി/സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അവസാന വർഷ/സെമസ്റ്റർ ഫലം ലഭ്യമാകാത്തവർ അപേക്ഷിക്കേണ്ടതില്ല. പ്രതിമാസ വേതനം 29000 രൂപ. താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ഉൾപ്പെടുത്തിയ ബയോഡാറ്റ [email protected] എന്ന മെയിൽ അഡ്രസിൽ 28 നു വൈകുന്നേരം അഞ്ചിനു
മുന്പായി സമർപ്പിക്കുക. തെരഞ്ഞെടുത്ത അപേക്ഷകർ അഭിമുഖത്തിനുള്ള അറിയിപ്പ് ലഭിക്കുന്നതിന് അനുസരിച്ചു മാങ്ങാട്ടുപറമ്പ് കാമ്പസിൽ എത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി 04972782441 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II (ലൈബ്രറി)താൽക്കാലിക നിയമനം
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം കാമ്പസ് ഹിന്ദി വകുപ്പിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് II(ലൈബ്രറി) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം ലിസ്ക്, അല്ലെങ്കിൽ ബി ലിസ്ക് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 18 36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും), താല്പര്യമുള്ള ഉദ്യോഗാർഥികൾ 24 ന് രാവിലെ 10.30 നു നീലേശ്വരം കാന്പസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് പങ്കെടുക്കേണ്ടതാണ്.
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ: 26ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) പരീക്ഷകൾക്ക് 24 മുതൽ 29 വരെ പിഴയില്ലാതെയും 31 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം . പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.