പരീക്ഷാഫലം
Tuesday, January 14, 2020 9:46 PM IST
എംപിഎച്ച് പാർട്ട് 2 ഡിഗ്രി റെഗുലർ (2017 സ്കീം), രണ്ടാം വർഷ എംഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ചു കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 20നകം അപേക്ഷിക്കണം.
റീടോട്ടലിംഗ് ഫലം
നാലാം വർഷ ബിഎസ്സി എംഎൽടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
20 മുതൽ ആരംഭിക്കുന്ന സെക്കൻഡ് ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, മൂന്നാംവർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷ, ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി ഒപ്റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2016, 2014 &2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിളുകൾ പ്രസിദ്ധീകരിച്ചു.
പ്രോജക്ട് ഇവാലുവേഷൻ ആൻഡ് വൈവ
അവസാന വർഷ ബിഎസ്സി എംആർടി പ്രോജക്ട് ഇവാലുവേഷൻ ആൻഡ് വൈവ പരീക്ഷ 27നു നടത്തും.