ഫാം ഡി സപ്ലിമെന്ററി പരീക്ഷാഫലം
Wednesday, March 11, 2020 9:53 PM IST
ഒന്നാം വർഷ ഫാം ഡി പോസ്റ്റ് ബേസിക് സപ്ലിമെന്ററി പരീക്ഷാഫലം, ഒന്നാം വർഷ ഫാം ഡി സപ്ലിമെന്ററി പരീക്ഷാഫലം, നാലാം വർഷ ഫാം ഡി സപ്ലിമെന്ററി പരീക്ഷാഫലം, 2020 ജനുവരിയിൽ നടത്തിയ മൂന്നാം വർഷ ഫാം ഡി സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഈ പരീക്ഷകളുടെ റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 23നകം അപേക്ഷിക്കണം.
പ്രാക്ടിക്കൽ പരീക്ഷാ തിയതി
16ന് ആരംഭിക്കുന്ന നാലാം വർഷ ബിപിടി ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.