ആരോഗ്യ സർവകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് 12ന്
Monday, June 27, 2022 10:18 PM IST
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് 12നു രാവിലെ 11ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് അലുമ്നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ഗവർണറും സര്‍വകലാശാലാ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന് ബിരുദദാന പ്രസംഗം നടത്തും. ചടങ്ങിലേക്കുള്ള പ്രവേശനം നിയന്ത്രണവിധേയമായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ബിരുദാനന്തരബിരുദ വിദ്യാർഥികൾ സർവകലാശാലാ വെബ് സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം.
ആരോഗ്യ സർവകലാശാലയിൽ ജൂണിയർ പ്രോഗ്രാമറുടെ ഒഴിവ്
തൃശൂർ: ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ജൂണിയർ പ്രോഗ്രാമർ (ഐടി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രതിമാസ സഞ്ചിതശമ്പളം 32,560 രൂപ. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ സംബന്ധിച്ച വിവരങ്ങൾക്ക് www.kuhs.ac.in എന്ന സർവകലാശാലാ വെബ് സൈറ്റിലെ Appointments എന്ന ലിങ്ക് സന്ദർശിക്കുക.
അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടുകൂടി രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളജ് പിഒ, തൃശൂർ 680 596 എന്ന വിലാസത്തിൽ ജൂലൈ 15നു വൈകീട്ട് അഞ്ചിനകം സർവ്വകലാശാലയിൽ ലഭിച്ചിരിക്കേണ്ടതാണ്.