പരീക്ഷാ അപേക്ഷ
Monday, November 26, 2018 9:03 PM IST
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല 2019 ജനുവരി നാല ു മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ ബിഡിഎസ് ഡിഗ്രി സപ്ലിമെന്ററി (2016 & 2010 സ്കീം) പരീക്ഷയ്ക്ക് 2018 ഡിസംബർ നാലു മുതൽ 15 വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഡിസംബർ 19 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ഡിസംബർ 21 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
റീടോട്ടലിംഗ് ഫലം
2018 ജൂലൈയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാംവർഷ ബിഡിഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
2018 ഓഗസ്റ്റിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ സെക്കന്റ് ബിഎച്ച്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
2018 നവംബർ 30 മുതൽ ആരംഭിക്കുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പാർട്ട് ഒന്ന് റെഗുലർ പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.