സംസ്കൃത സര്‍വകലാശാലയില്‍ സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ സ്റ്റുഡന്റ് കൗണ്‍സലര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും നേടിയവർക്ക് അപേക്ഷിക്കാം.
25000 രൂപ പ്രതിമാസ വേതനമായി ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ അസൽ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി 15ന് രാവിലെ 10.30ന് സര്‍വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലുളള ഭരണനിര്‍വഹണ കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് സര്‍വകലാശാല അറിയിച്ചു.