സ്റ്റുഡന്റ്സ് കൗണ്‍സലര്‍: ഇന്റർവ്യൂ 25ന്
Thursday, July 17, 2025 11:00 PM IST
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ സ്റ്റുഡന്റ്സ് കൗണ്‍സലര്‍ തസ്തികയിലുള്ള ഒഴിവിലേക്ക് 25ന് രാവിലെ 10.30ന് ഇന്റര്‍വ്യൂ നടത്തും.
കരാറടിസ്ഥാനത്തിലാണു നിയമനം. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രതിമാസ വേതനം 25000 രൂപ. യോഗ്യരായവർ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി സര്‍വകലാശാലയുടെ കാലടി മുഖ്യകാമ്പസിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ എത്തിച്ചേരണമെന്ന് സര്‍വകലാശാലാ അധികൃതർ അറിയിച്ചു.