തിരുവനന്തപുരം: 2023-26 ഡിഗ്രി ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് സെക്കൻഡ് ഇയർ റിന്യൂവലിന് (2024-25) യോഗ്യരായ 1,608 വിദ്യാർഥികളുടെ ലിസ്റ്റ് www. collegiateedu.kerala.gov.in, www. dcescholarship. kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്.
2023-26 ഡിഗ്രി ബാച്ചിലെ 3,150 വിദ്യാർഥികൾ ഫസ്റ്റ് ഇയർ (2023-24 വർഷം) സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് യോഗ്യത നേടിയിരുന്നു. ഈ വിദ്യാർഥികളിൽ 1653 വിദ്യാർഥികൾ സെക്കൻഡ് ഇയർ റിന്യൂവലിനായി (2024-23വർഷം) അപേക്ഷിച്ചിരുന്നു. ഇതിൽ 1608 വിദ്യാർഥികൾ മാനദണ്ഡപ്രകാരം യോഗ്യത നേടി. കൂടുതൽ വിവരങ്ങൾക്ക്: 9446780308.
Tags : Merit Scholarship