ബിഎംഡബ്ല്യു എസ് 1000 ആർആർ വിപണിയിൽ
Tuesday, July 2, 2019 12:47 PM IST
ഗുഡ്ഗാവ് (ഹരിയാന): ബിഎംഡബ്ല്യു മോട്ടോറാഡിന്റെ എസ് 1000 ആർആർ സൂപ്പർബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിൽ ബിഎംഡബ്ല്യു ഗ്രൂപ്പ് ട്രെയ്നിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം ഷാഹിദ് കപൂർ ആണ് ഓൾ ന്യൂ ബിഎംഡബ്ല്യു എസ് 1000 ആർആർ അവതരിപ്പിച്ചത്. ആദ്യ പതിപ്പുകളെ അപേക്ഷിച്ച് കനം കുറഞ്ഞതും മെച്ചപ്പെട്ട പെർഫോമൻസ് ഉള്ളതുമായ വാഹനമാണിതെന്ന് കന്പനി അവകാശപ്പെട്ടു.
സാധാരണ റോഡുകളിലും ഓഫ് ട്രാക്ക് റോഡുകളിലും ഒരുപോലെ പെർഫോമൻസ് നല്കുന്ന വാഹനത്തിൽ ഡിസൈനിംഗിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എം പാക്കേജ് ആദ്യമായി മോട്ടോർസൈക്കിളിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
999 സിസി 4 സിലിണ്ടർ ഇൻലൈൻ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. നാല് റൈഡിംഗ് മോഡുകളും വാഹനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. മൂന്നു വേരിയന്റുകളിലായി ഇറങ്ങുന്ന വാഹനത്തിന്റെ വില 18.5 - 22.95 ലക്ഷം രൂപയാണ് (എക്സ് ഷോറൂം).