ഒരു ലക്ഷം കിലോമീറ്റർ വാറന്റി ഓഫറുമായി മാരുതി സുസുക്കി
Friday, August 30, 2019 3:11 PM IST
കൊച്ചി: മാരുതി ഡീസൽ കാറുകളായ ഡിസയർ, എസ്-ക്രോസ്, സ്വിഫ്റ്റ്, വിറ്റാര ബ്രെസ എന്നിവയ്ക്ക് 29 കോടി ഉപയോക്താക്കൾ പൂർത്തിയായതിന്റെ ആഘോഷമായി കന്പനി അഞ്ചു വർഷത്തെ, ഒരു ലക്ഷം കിലോമീറ്ററിന്റെ സമഗ്രമായ വാറന്റി പ്രഖ്യാപിച്ചു. ഇത് 1893 ടൗണുകളിലും നഗരങ്ങളിലുമുള്ള ഡീലർഷിപ്പുകളിലൂടെ രാജ്യവ്യാപകമായി ലഭ്യമാകും. ഈ കാറുകൾ പുതുതായി വാങ്ങുന്നവർക്ക് ഈ സ്കീം അധികച്ചെലവില്ലാതെ ലഭിക്കും.
മാരുതി സുസുക്കിയുടെ വിലപ്പെട്ട ഉപയോക്താക്കൾക്ക് പൂർണമായ മനസമാധാനം നല്കുന്നതിനായി പരിചയപ്പെടുത്തിയ അഞ്ചു വർഷം, ഒരു ലക്ഷം കിലോമീറ്റർ വാറന്റി സ്കീം നിരവധി പാർട്സുകളും റീപ്ലേസ്മെന്റുകളും ഉൾപ്പെടുന്നതാണ്.
ഹൈപ്രഷർ പന്പ്, കംപ്രസർ, ഇലക്ട്രോണിക് കണ്ട്രോൾ മോഡ്യൂൾ (ഇസിഎം), ടർബോചാർജർ അസംബ്ലി, പ്രധാനപ്പെട്ട എൻജിൻ, ട്രാൻസ്മിഷൻ പാർട്സുകൾ എന്നിവ മറ്റുള്ളവയ്ക്കൊപ്പം ഇതിൽ ഉൾപ്പെടുന്നു. സ്റ്റീയറിംഗ് അസംബ്ലിയും സസ്പെൻഷൻ സ്ട്രറ്റ്സും ഈ പ്ലാനിൽ ഉൾപ്പെടുന്നു.