പുതിയ ജഗ്വാർ എക്സ് ഇ ഇന്ത്യയിൽ
Thursday, January 2, 2020 3:01 PM IST
മുംബൈ: ജഗ്വാർ ലാൻഡ് റോവർ തങ്ങളുടെ പുതിയ ജഗ്വാർ എക്സ് ഇ ഇന്ത്യയിൽ അവതരിപ്പിച്ചു. എസ്, എസ്ഇ ഡെറിവേറ്റീവുകളിൽ 184 ഇൻജീനിയം ടർബോ ചാർജ്ഡ് പെട്രോൾ പവർ ട്രെയിൻ, 132 കിലോവാട്ട് ഇൻജീനിയം ടർബോ ചാർജ്ഡ് ഡീസൽ പവർട്രെയിൻ ഓപ്ഷനുകളിൽ ലഭിക്കും.
സ്ട്രൈക്കിംഗ് ജെ ബ്ലേഡോടു കൂടിയ ഡേ ടൈം റണ്ണിംഗ് ലൈറ്റ് സിഗ്നേച്ചർ എൽഇഡി ഹെഡ്ലൈറ്റുകളും അനിമേറ്റഡ് ഡയറക്ഷണൽ ഇൻഡിക്കേറ്ററുകളും നൽകിയിട്ടുണ്ട്. കാറിന്റെ പിൻഭാഗവും പുതിയ ബംപർ രൂപകൽപ്പന, നേർത്ത എൽഇഡി ടെയ്ൽ ലൈറ്റുകൾ, അപ്ഡേറ്റഡ് സിഗ്നേച്ചർ ഗ്രാഫിക്സ് എന്നിവയാൽ ശ്രദ്ധേയം. ജഗ്വാർ എക്സ് ഇയിൽ പുതിയ 25.4 (10) ടച്ച് പ്രൊ ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയോടു കൂടിയ സ്മാർട്ട് ഫോണ്‍ പായ്ക്കുമുണ്ട്.
ഡ്രൈവർ സീറ്റിനായി ആർട്ടിഫിഷൽ ഇന്റലിജൻസോടുകൂടിയ സ്മാർട്ട് സെറ്റിംഗുകൾ, മിറർ, ഓഡിയോ ആന്‍ഡ് ക്ലൈമറ്റ് സെറ്റിംഗുകൾ, ലെയ്ൻ കീപ് അസിസ്റ്റ്, ഡ്രൈവർ കണ്ടീഷൻ മോണിട്ടർ, ഓണ്‍ ലൈൻ പാക്ക് (പ്രൊ സർവീസസോടു കൂടിയ വൈ ഫൈ പാക്ക് - റിയർ ടൈം ട്രാഫിക് ഇൻഫർമേഷൻ, ഡോർ ടു ഡോർ റൂട്ടിംഗ്, എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവൽ) എന്നീ സവിശേഷതകളും കാണാം.
ഇന്ത്യയിലെ ജഗ്വാർ എക്സ് ഇയുടെ എക്സ്ഷോറൂം വില 44.98 ലക്ഷം രൂപയിൽ തുടങ്ങുന്നു.