വില കുറച്ച് ബ​ജാ​ജ് ഓ​ട്ടോ ഡോ​മി​ന​ര്‍
വില കുറച്ച് ബ​ജാ​ജ് ഓ​ട്ടോ ഡോ​മി​ന​ര്‍
കൊ​​​ച്ചി: ബ​​​ജാ​​​ജ് ഓ​​​ട്ടോ ഡോ​​​മി​​​ന​​​ര്‍ 250 ന്‍റെ വി​​​ല​ കു​​​റ​​​ച്ചു. 16,800 രൂ​​​പ കു​​​റ​​​ച്ച് നി​​​ല​​​വി​​​ല്‍ ഡോ​​​മി​​​ന​​​ര്‍ 250 ന് 1,54,176 ​​​രൂ​​​പ​​​യാ​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

റൈ​​​ഡിം​​ഗ് ആ​​​സ്വാ​​​ദ​​​ക​​​ര്‍​ക്കു പ​​​റ്റി​​​യ ടൂ​​റിം​​ഗ് ബൈ​​​ക്കാ​​​യ ഡോ​​​മി​​​ന​​​ര്‍ 250 ന്‍റെ വി​​​ല​ കു​​​റ​​​ച്ച​​​തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ല്‍ ഫ്രാ​​​ഞ്ചൈ​​​സി ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​ണു ക​​മ്പ​​നി അ​​ധി​​കൃ​​ത​​രു​​ടെ പ്ര​​​തീ​​​ക്ഷ.


ഇ​​​ന്ത്യ​​​യി​​​ലെ വ​​​ള​​​ര്‍​ന്നു​​വ​​​രു​​​ന്ന ടൂ​​​റിം​​ഗ് മോ​​​ട്ടോ​​​ര്‍ സൈ​​​ക്കി​​​ള്‍ സെ​​ഗ്‌​​മെ​​ന്‍റ് ല​​​ക്ഷ്യ​​​മി​​​ട്ട് 2020 മാ​​​ര്‍​ച്ചി​​​ലാ​​ണു ഡോ​​​മി​​​ന​​​ര്‍ 250 പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.