റെ​നോ ട്രൈ​ബ​ര്‍ വി​ല്പ​ന ഒരു​ ല​ക്ഷം ക​ട​ന്നു
റെ​നോ ട്രൈ​ബ​ര്‍ വി​ല്പ​ന  ഒരു​ ല​ക്ഷം ക​ട​ന്നു
കൊ​​​ച്ചി: ഫ്ര​​​ഞ്ച് വാ​​​ഹ​​​ന ​നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ റെ​​​നോ​​​ള്‍​ട്ടി​​​ന്‍റെ സെ​​​വ​​​ന്‍ സീ​​​റ്റ​​​ര്‍ കോം​​​പാ​​​ക്ട് എ​​​സ്‌​​​യു​​​വി​​​യാ​​​യ ട്രൈ​​​ബ​​​റി​​​ന്‍റെ വി​​​ല്പ​​ന ഒ​​​രു ല​​​ക്ഷം ക​​​ട​​​ന്നു.

2019-ലാ​​​ണ് ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ ട്രൈ​​​ബ​​​ര്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള വാ​​​ഹ​​​ന വി​​​പ​​​ണി​​​യെ ഉ​​​ല​​​ച്ചെ​​​ങ്കി​​​ലും ഇ​​​ന്ത്യ​​​ന്‍ നി​​​ര​​​ത്ത് കീ​​​ഴ​​​ട​​​ക്കി ട്രൈ​​​ബ​​​ര്‍ മു​​​ന്നേ​​​റി. 2021ല്‍ ​​​ഫോ​​​ര്‍ ​സ്റ്റാ​​​ര്‍ സേ​​​ഫ്റ്റി റേ​​​റ്റിം​​​ഗ് ക​​​ര​​​സ്ഥ​​​മാ​​​ക്കി.

എ​​​ല്‍​ഇ​​​ഡി ഡി​​​ആ​​​ര്‍​എ​​​ല്‍ പ്രൊ​​​ജ​​​ക്ട​​​ര്‍ ഹെ​​​ഡ്‌​​ലാ​​​മ്പ്, നാ​​​ല് എ​​​യ​​​ര്‍ ബാ​​​ഗു​​​ക​​​ള്‍, ആ​​​റ് ത​​​ര​​​ത്തി​​​ല്‍ ക്ര​​​മീ​​​ക​​​രി​​​ക്കാ​​​വു​​​ന്ന ഡ്രൈ​​​വിം​​​ഗ് സീ​​​റ്റ്, ആ​​​ന്‍​ഡ്രോ​​​യി​​​ഡ് ഓ​​​ട്ടോ ആ​​​പ്പി​​​ള്‍ കാ​​​ര്‍ പ്ലേ ​​​ട​​​ച്ച് സ്‌​​​ക്രീ​​​ന്‍ സി​​​സ്റ്റം, റി​​​വേ​​​ഴ്സ് കാ​​​മ​​​റ, മ​​​ട​​​ക്കി​​​വ​​​ച്ചും ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ പ​​​റ്റു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ര​​​ണ്ടാം നി​​​ര​​​യി​​​ലെ സീ​​​റ്റു​​​ക​​​ള്‍, 625 ലി​​​റ്റ​​​ര്‍ ബൂ​​​ട്ട് സ്പേ​​​സ്, പു​​​ഷ് ബ​​​ട്ട​​​ന്‍ സ്റ്റാ​​​ര്‍​ട്ട് വി​​​ത്ത് സ്മാ​​​ര്‍​ട്ട് കീ ​​​തു​​​ട​​​ങ്ങി ന്യൂ​​​ജ​​​ന്‍ ഫീ​​​ച്ച​​​റു​​​ക​​​ള്‍ മു​​​ഴു​​​വ​​​ന്‍ കോ​​​ര്‍​ത്തി​​​ണ​​​ക്കി​​​യ ട്രൈ​​​ബ​​​റി​​​ന്‍റെ വി​​​ല തു​​​ട​​​ങ്ങു​​​ന്ന​​​ത് 5.69 ല​​​ക്ഷം മു​​​ത​​​ലാ​​​ണ്.


ഒ​​​രു ​ല​​​ക്ഷം യൂ​​​ണി​​​റ്റു​​​ക​​​ള്‍ വി​​​റ്റ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ക​​​മ്പ​​​നി ലി​​​മി​​​റ്റ​​​ഡ് എ​​​ഡി​​​ഷ​​​ന്‍ മോ​​​ഡ​​​ലും പു​​​റ​​​ത്തി​​​റ​​​ക്കി.