അവകാശപ്പെടാൻ നൂതന സംവിധാനങ്ങൾ
അവകാശപ്പെടാൻ  നൂതന സംവിധാനങ്ങൾ
Monday, October 15, 2018 2:12 PM IST
സെ​ഗ്‌മെ​ന്‍റി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തി​നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത ഒ​രു​പി​ടി നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് റെ​നോ ഇ​ന്ത്യ ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ ചെ​റു​കാ​റാ​യ ക്വി​ഡി​ന്‍റെ പു​തി​യ പ​തി​പ്പ് ഇ​ന്ത്യ​ൻ വാ​ഹ​ന​പ്രേ​മി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ച്ച​ത്. റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് കാ​മ​റ, 7 ഇ​ഞ്ച് ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം മു​ത​ലാ​യ​വ ക്വി​ഡി​നു മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​താ​ണ്. 2018 ക്വി​ഡ് മോ​ഡ​ലി​ന്‍റെ സ്പോ​ർ​ട്ടി വേ​രി​യ​ന്‍റാ​യ ക്ലൈം​ബ​റി​ന്‍റെ ഓ​ട്ടോ​മാ​റ്റി​ക് പ​തി​പ്പാ​ണ് ഓ​ട്ടോ​സ്പോ​ട്ടി​നു​വേ​ണ്ടി ഡ്രൈ​വ് ചെ​യ്ത​ത്.

പു​റം​മോ​ടി

എ​സ്‌​യു​വി ഇ​ൻ​സ്പ​യേ​ർ​ഡ് ഡി​സൈ​ൻ ​ത​ന്നെ​യാ​ണ് ക്വി​ഡി​ന്‍റെ പ്ര​ധാ​ന മു​ഖ​മു​ദ്ര. ബ്ലാ​ക്ക് ഗ്രി​ല്ലി​നു​ള്ളി​ൽ റെ​നോ​യു​ടെ ഡ​യ​മ​ണ്ട് ലോ​ഗോ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​തേ​സ​മ​യം, മ​റ്റു വേ​രി​യ​ന്‍റു​ക​ളി​ൽ റേ​സ​ർ എ​ഡ്ജ് ക്രോം ​ഗ്രി​ല്ലാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്. ഓ​റ​ഞ്ച് നി​റ​മു​ള്ള ഒൗ​ട്ട്സൈ​ഡ് റി​യ​ർ വ്യൂ ​മി​റ​റു​ക​ൾ, ഓ​റ​ഞ്ച് സേ​ർ​ട്ടു​ക​ളു​ള്ള എ​യ​ർ​ഡാം ക്ലാ​ഡിം​ഗ് തു​ട​ങ്ങി​യ​വ ക്ലൈം​ബ​റി​ന്‍റെ ഭം​ഗി ഉ​യ​ർ​ത്തു​ന്നു​ണ്ട്. ക​റു​ത്ത റൂ​ഫ് റെ​യി​ലി​ലും ഓ​റ​ഞ്ച് ഇ​ൻ​സേ​ർ​ട്ടു​ക​ളു​ണ്ട്. കൂ​ടാ​തെ ഫെ​ൻ​ഡ​ർ ക്ലാ​ഡിം​ഗി​ൽ ടേ​ണ്‍ ഇ​ൻ​ഡി​ക്കേ​റ്റ​റും ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്നു.

വ​ലു​പ്പം

3,679 എം​എം നീ​ള​വും 1,579 എം​എം വീ​തി​യും 1,478 എം​എം ഉ​യ​ര​വു​മു​ള്ള ക്വി​ഡി​ന്‍റെ വീ​ൽ​ബേ​സ് 2,422 എം​എം ആ​ണ്. ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ് ആ​വ​ട്ടെ 180 എം​എം.

ഇ​ന്‍റീ​രി​യ​ർ

ബ്ലാ​ക്ക് തീം ​ഇ​ന്‍റീ​രി​യ​റി​ൽ സു​ഖ​ക​ര​മാ​യ യാ​ത്ര പ്രദാനംചെ​യ്യു​ന്ന​ വി​ധ​ത്തി​ൽ ലെ​ഗ്സ്പേ​സ് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ 4-വേ ​അ​ഡ്ജ​സ്റ്റ​ബി​ൾ മു​ൻ സീ​റ്റ്, ചെ​റി​യ സ്റ്റി​യ​റിം​ഗ് വീ​ൽ, മാ​ന്വ​ൽ എ​സി ക​ണ്‍ട്രോ​ൾ യൂ​ണി​റ്റ്, റി​യ​ർ ആം ​റെ​സ്റ്റ്, കു​ഷ്യ​ൻ സീ​റ്റു​ക​ൾ എന്നിവ എ​ടു​ത്തുപ​റ​യാ​വു​ന്ന പ്ര​ത്യേ​ക​ത​ക​ളാ​ണ്. പൂ​ർ​ണ​മാ​യും ഓ​ട്ടോ​മാ​റ്റി​ക് ആ​യാ​ണ് ടോ​പ് വേ​രി​യ​ന്‍റു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഗി​യ​ർ ലി​വ​ർ ഇ​ല്ല. പ​ക​രം, സെ​ൻ​ട്ര​ൽ ക​ണ്‍സോ​ളി​ൽ പ​വ​ർ​ വി​ൻ​ഡോ, സെ​ൻ​ട്ര​ൽ ലോ​ക്കിം​ഗ് സി​സ്റ്റം സ്വി​ച്ചു​ക​ൾ​ക്കൊ​പ്പം ഗി​യ​ർ ഷി​ഫ്റ്റിം​ഗ് നോ​ബ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. റി​വേ​ഴ്സ്, ന്യൂ​ട്ര​ൽ, ഡ്രൈ​വ് ഓ​പ്ഷ​നു​ക​ളാ​ണ് ഈ ​നോ​ബി​ലു​ള്ള​ത്. ക്ലൈം​ബ​റി​ൽ ഒൗ​ട്ട്സൈ​ഡ് റി​യ​ർ​വ്യൂ മി​റ​റി​ൽ ന​ല്കി​യി​രി​ക്കു​ന്ന ഓ​റ​ഞ്ച് നി​റം ഡോ​ർ പാ​ന​ലി​ലും എ​സി വെ​ന്‍റു​ക​ളി​ലും സീ​റ്റു​ക​ളി​ലും ന​ല്കി​യി​ട്ടു​ണ്ട്. മ​റ്റു വേ​രി​യ​ന്‍റു​ക​ളി​ലാ​വ​ട്ടെ ഇ​വി​ടെ ക്രോം ​ഫി​നി​ഷിം​ഗ് ആ​ണ് വ​രി​ക. മു​ന്നി​ലും പി​ന്നി​ലും 12V ചാ​ർ​ജിം​ഗ് പോ​ർ​ട്ടു​മു​ണ്ട്.


300 ലി​റ്റ​ർ ബൂ​ട്ട് സ്പേ​സ് പി​ൻ​ബെ​ഞ്ച് മ​ട​ക്കി​യാ​ൽ 1,115 ലി​റ്റ​റാ​യി ഉ​യ​ർ​ത്താം.

മി​ക​ച്ച ഇ​ൻ​സ്ട്രു​മെ​ന്‍റ് ക്ല​സ്റ്റ​ർ

7 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റ​മാ​ണ് സെ​ൻ​ട്ര​ൽ ക​ണ്‍സോ​ളി​ന്‍റെ മു​ഖ​മു​ദ്ര. ഈ ​സെ​ഗ്‌മെ​ന്‍റി​ലു​ള്ള മ​റ്റൊ​രു വാ​ഹ​ന​വും വാ​ഗ്ദാ​നം ചെ​യ്യാ​ത്ത​ വി​ധ​ത്തി​ൽ റി​വേ​ഴ്സ് പാ​ർ​ക്കിം​ഗ് കാ​മ​റ, നാ​വി​ഗേ​ഷ​ൻ സി​സ്റ്റം, ഹാ​ൻ​ഡ്സ് ഫ്രീ ​ടെ​ലി​ഫോ​ണി, ബ്ലൂ​ടൂ​ത്ത് ഓ​ഡി​യോ സ്ട്രീ​മിം​ഗ് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ശ​ബ്ദ​സ​ന്ദേ​ശ​മാ​യി ന​ല്കാ​നും നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​ത്തി​നു ക​ഴി​യും. ഡ്രൈ​വിം​ഗ് അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ൾ ന​ല്കാ​ൻ ക​ഴി​യു​ന്ന ഓ​ണ്‍ബോ​ർ​ഡ് ട്രി​പ് കം​പ്യൂ​ട്ട​റും ഇ​തി​ലു​ണ്ട്.

എ​ൻ​ജി​ൻ

0.8 ലി​റ്റ​ർ, 1.0 ലി​റ്റ​ർ എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ലാ​യി ക്വി​ഡി​ന്‍റെ 14 വേ​രി​യ​ന്‍റു​ക​ളാ​ണ് റെ​നോ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എ​യ​ർ ടു ​ഫ്യു​വ​ൽ അ​നു​പാ​ത​ത്തി​നാ​യി സ്മാ​ർ​ട്ട് ക​ണ്‍ട്രോ​ൾ എ​ഫി​ഷ​ൻ​സി (എ​സ് സി ​ഇ) എ​ൻ​ജി​നാ​ണ് വാ​ഹ​ന​ത്തി​ന് ന​ല്കി​യി​രി​ക്കു​ന്ന​ത്.

0.8 ലി​റ്റ​ർ 799 സി​സി 3 സി​ലി​ണ്ട​ർ എ​ൻ​ജി​ൻ 54 പി​എ​സ് പ​വ​റി​ൽ 72 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്പോ​ൾ 1.0 ലി​റ്റ​ർ 999 സി​സി 3 സി​ലി​ണ്ട​ർ എ​ൻ​ജി​ൻ 68 പി​എ​സ് പ​വ​റി​ൽ 91 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. ട്രാ​ൻ​സ്മി​ഷ​ൻ 5 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക്, മാ​ന്വ​ൽ.

സു​ര​ക്ഷ

ഡ്രൈ​വ​ർ സൈ​ഡ് എ​യ​ർ​ബാ​ഗ് മാ​ത്ര​മാ​ണ് ക്വി​ഡി​ന് ന​ല്കി​യി​ട്ടു​ള്ള​ത്. മു​ന്നി​ൽ ഡി​സ്ക് ബ്രേ​ക്കും പി​ന്നി​ൽ ഡ്രം ​ബ്രേ​ക്കും ന​ല്കി​യി​രി​ക്കു​ന്നു.

വി​ല
0.8 ലി​റ്റ​ർ
2.79 - 4.1 ല​ക്ഷം രൂ​പ
1.0 ലി​റ്റ​ർ
4.28 - 4.58 ല​ക്ഷം രൂ​പ
1.0 ലി​റ്റ​ർ ക്ലൈം​ബ​ർ
4.57-4.87 ല​ക്ഷം രൂ​പ

ടെസ്റ്റ് ഡ്രൈവ്
ടി.വി. സുന്ദരം അയ്യങ്കാർ ആൻഡ് സൺസ്
തെള്ളകം, കോട്ടയം മൊബൈൽ: 90610 59805, 90610 67232‌.

ഐബി [email protected]