ജാഗ്വാർ എക്സ്ജെയുടെ അന്‍പതാം പിറന്നാളിന് "എക്സ്ജെ 50'
Thursday, December 6, 2018 2:36 PM IST
മുംബൈ: ജാഗ്വാർ എക്സ്ജെ എന്ന ആഡംബര മോഡൽ വിപണിയിൽ എത്തിച്ചതിന്റെ അന്‍പതാം വാർഷികത്തിൽ എക്സ്ജെ50 എന്ന പുതിയ മോഡൽ ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ പ്രഖ്യാപിച്ചു.
3.0 ലിറ്റർ, 225 കെഡബ്ല്യു ഡീസൽ പവർട്രെയിൻ എന്നിവയോടൊപ്പം ലോംഗ് വീൽബേസിലാണ് എക്സ്ജെ50 എത്തുന്നത്. 48.2 സെന്റിമീറ്റർ വീലുകൾ, ക്രോം സറൗണ്ടിനൊപ്പമുള്ള ക്രോം റേഡിയേറ്റർ ഗ്രിൽ, പിന്നിലേക്കും വശങ്ങളിലേക്കുമുള്ള ബാഡ്ജിംഗ് എന്നിവയ്ക്കൊപ്പം ഫ്യൂജി വൈറ്റ്, സാന്തൊറിണി ബ്ലാക്ക്, ലോയിർ ബ്ലൂ, റോസല്ല റെഡ് എന്നീ കളർ പാറ്റേണുകളുമാണ് ആനിവേഴ്സറി എഡിഷനെ മനോഹരമാക്കുന്നത്.
വില 1.11 കോടി രൂപ മുതൽ. കൂടുതൽ വിവരങ്ങൾക്ക് www.jaguar.in സന്ദർശിക്കുക.