വോ​ൾ​വോ കാ​ർ വി​ല്പന​യി​ൽ വ​ർ​ധ​ന
കൊ​​​ച്ചി: വോ​​​ൾ​​​വോ​ കാ​​റു​​ക​​ളു​​ടെ വി​​​ല്​​​പ​​ന​​​യി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന. 2019 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ആ​​​ദ്യ പ​​​കു​​​തി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ ജ​​​നു​​​വ​​​രി മു​​​ത​​​ൽ ജൂ​​​ണ്‍ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ 11 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണു​​ള്ള​​​ത്.

ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ ക​​​ന്പ​​​നി 1044 വാഹനങ്ങ​​​ളാ​​​ണു വി​​​റ്റ​​​തെ​​​ങ്കി​​​ൽ 2019ൽ ​​ക​​​ഴി​​​ഞ്ഞ ആ​​​റു​​​മാ​​​സ കാ​​​ല​​​യ​​​ള​​​വി​​​ൽ 1159 കാറുകൾ വി​​​റ്റ​​​ഴി​​​ച്ചു. മി​​​നി മെ​​​ട്രോ, ഒ​​​ന്നാം​​നി​​​ര ടൗ​​​ണു​​​ക​​​ൾ എ​​​ന്നി​​​വി​​ട​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ വി​​​ല്​​​പ​​​ന ന​​​ട​​​ത്താ​​​നാ​​​യ​​​താ​​​ണ് ഈ ​​​വ​​​ർ​​​ധ​​​ന​​​യ്ക്കു കാ​​​ര​​​ണ​​​മെ​​​ന്നു വോ​​​ൾ​​​വോ കാ​​​ർ ഇ​​​ന്ത്യ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ചാ​​​ൾ​​​സ് ഫ്രം​​​പ് പ​​​റ​​​ഞ്ഞു.


ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ വോ​​​ൾ​​​വോ 2017ലാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെത്തിയത്. കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വി​​​ല്പ​​​ന​​​യും തു​​​ട​​​ർ​​സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ണ്.