ഫോ​ക്സ്‌​വാ​ഗ​ണ്‍ പോ​ളോ​യ്ക്ക് പ​ത്തു വ​യ​സ്
കൊ​​​ച്ചി: ഫോ​​​ക്സ്‌​​​വാ​​​ഗ​​​ണ്‍ ഇ​​​ന്ത്യ​​​യു​​​ടെ ജനപ്രിയ ഹാ​​​ച്ച്ബാ​​​ക്ക് മോഡലായ പോ​​​ളോയ്ക്ക് പത്തു വയസ്. രൂ​​​പ​​​ക​​​ല്പ​​​ന​​​കൊ​​​ണ്ട് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ ഫോ​​​ക്സ്‌​​​വാ​​​ഗ​​​ണ്‍ പോ​​​ളോ ഏ​​​റ്റ​​​വും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ കാ​​​റി​​​നു​​​ള്ള ഫോ​​​ർ-​​​സ്റ്റാ​​​ർ ഗ്ലോ​​​ബ​​​ൽ എ​​​ൻ​​​സി​​​എ​​​പി സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

2009ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു തു​​​ട​​​ങ്ങി​​​യ പോ​​​ളോ​​​യു​​​ടെ തു​​​ട​​​ക്കം 1.6 ലി​​​റ്റ​​​ർ എം​​​പി​​​ഐ, 1.2 ലി​​​റ്റ​​​ർ ടി​​​ഡി​​​ഐ മോ​​​ഡ​​​ലു​​​ക​​​ളു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ജി​​​റ്റി ടി​​​എ​​​സ്ഐ, ജി​​​റ്റി ടി​​​ഡി​​​ഐ, ജി​​​റ്റി​​​ഐ മോ​​​ഡ​​​ലു​​​ക​​​ൾ കൂ​​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങി. ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ 1.4 കോ​​​ടി പോ​​​ളോ കാ​​​റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​ച്ച​​​താ​​​യി ഫോ​​​ക്സ്‌​​​വാ​​​ഗ​​​ണ്‍ പാ​​​സ​​​ഞ്ച​​​ർ കാ​​​ർ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ സ്റ്റെ​​​ഫ​​​ൻ നാ​​​പ്പ് പ​​​റ​​​ഞ്ഞു. പ്രീ​​​മി​​​യം കോ​​​പാക്ട് കാ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഏ​​​റ്റ​​​വും മി​​​ക​​​ച്ച​​​താ​​​യി ക​​​ഴി​​​ഞ്ഞ മൂ​​​ന്ന് വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി ജെ​​​ഡി പ​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത് പോ​​​ളോ​​​യെ​​​യാ​​​ണ്.