ബജറ്റിനു ശേഷമുള്ള താഴ്ച ഗുണകരമാക്കിത്തീര്‍ക്കുക
ബജറ്റിനു ശേഷമുള്ള താഴ്ച  ഗുണകരമാക്കിത്തീര്‍ക്കുക
Saturday, March 7, 2020 3:10 PM IST
ബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു ഓഹരി വിപണിക്ക്. സാമ്പത്തിക സ്ഥിതി മുന്നോട്ടു നയിക്കാന്‍ വ്യവസായങ്ങള്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും കൂടുതല്‍ ആനുകൂല്യം പ്രതീക്ഷിച്ചു. ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി, ഓഹരി വിനിമയ നികുതി എന്നിവയിലുള്ള ഇളവുകള്‍ ഉള്‍പ്പടെ ഓഹരി വിപണിക്കും ആനുകൂല്യങ്ങള്‍ വരുമെന്നു കരുതി. ആദായ നികുതിയിളവുകള്‍ വര്‍ധിപ്പിക്കുമെന്നും നികുതി കുറച്ച് കുടുംബങ്ങളുടെ വ്യക്തിഗത വരുമാനത്തില്‍ വര്‍ധനയുണ്ടാകാന്‍ സഹായിക്കുമെന്നുമായിരുന്നു കണക്കു കൂട്ടല്‍.
വാഹന മേഖല, റിയല്‍ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യവികസനം, ഹൗസിംഗ് മേഖല എന്നിവയ്ക്കും ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചു.

2021 സാമ്പത്തിക വര്‍ഷം കൂടുതല്‍ പണം ചിലവഴിച്ച് സാമ്പത്തിക മേഖലയില്‍ സര്‍ക്കാര്‍ അതിന്‍റെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്നും വിപണി കരുതി. നികുതി വരുമാനത്തിലെ കമ്മി നികത്താന്‍ ആവശ്യത്തിന് അവസരം നല്‍കപ്പെടാതിരുന്നതിനാലാണ് 2020 സാമ്പത്തിക വര്‍ഷത്തെ ധന കമ്മി 3.8 ശതമാനമായി വര്‍ധിപ്പിക്കേണ്ടി വന്നത്. എന്നാല്‍ 2021 സാമ്പത്തിക വര്‍ഷത്തെ ധനകമ്മിയുടെ ലക്ഷ്യമായ 3.5 ശതമാനം സമ്പദ്ഘടനയുടെ ആവശ്യത്തേക്കാള്‍ കുറവുമാണ്.

കഴിഞ്ഞ 6 മാസത്തിനിടെ പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങളുടെ ബലത്തില്‍ സാധാരണ നിലവാരമായ 10 ശതമാനത്തിലെങ്കിലും സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്ന (കഴിഞ്ഞ 10 വര്‍ഷത്തെ വളര്‍ച്ച ശരാശരിക്കു താഴെ 12 ശതമാനമായിരുന്നു) പ്രതീക്ഷയില്‍ പരമ്പരാഗത ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ആവശ്യമായ ധന പിന്തുണയില്ലാതെ അടിസ്ഥാന സൗകര്യമേഖലയില്‍ 103 ലക്ഷം കോടി രൂപ ചിലവഴിക്കാനുള്ള വന്‍ പദ്ധതിയും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിയും പ്രഖ്യാപിക്കപ്പെട്ടു.

ഓഹരി വിപണിക്കും നേട്ടമാകും

ബജറ്റിന്‍റെ പ്രധാന ഗുണം വ്യാപാര രംഗത്തെ പങ്കാളിത്തം കുറച്ച് ഭരണ നിര്‍വഹണത്തില്‍ സജീവമാകാനുള്ള സര്‍ക്കാര്‍ തീരുമാനമാണ്. 2020 സാമ്പത്തിക വര്‍ഷം കണക്കാക്കിയ അഞ്ച് ശതമാനത്തെയപേക്ഷിച്ച് യഥാര്‍ത്ഥ ജി ഡി പി ആറ് ശതമാനത്തില്‍ നിന്ന് 6.5 ശതമാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയുമെന്നു സര്‍ക്കാര്‍ കരുതുന്നു.

ഓഹരി വിറ്റഴിക്കലിലൂടെ നേടാനുദ്ദേശിക്കുന്ന 2.1 ലക്ഷം കോടി സര്‍ക്കാരിന്‍റെ ശക്തമായ ഇച്ഛാശക്തിയെ സൂചിപ്പിക്കുന്നു. ഓഹരി വില്‍പനയിലൂടെ ഇക്കാലമത്രയും നേടാന്‍ കഴിഞ്ഞത് 0.18 ലക്ഷം കോടി മാത്രമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കും ഇലക്ട്രോണിക് നിര്‍മ്മാണ മേഖലയ്ക്കും ഗുണകരമാണ് കസ്റ്റംസ് തീരുവയിലെ വര്‍ധനവ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗ്രാമീണ വിപണികള്‍ക്കും മത്സ്യക്കൃഷിക്കും പ്രോത്സാഹനജനകമായ നടപടികളാണ് ബജറ്റിലുള്ളത്. കട വായ്പാ പദ്ധതികള്‍ കുറച്ചത് ഓഹരി വിപണിക്ക് അനുകൂലമാണ്. ഇടക്കാല, ദീര്‍ഘകാല ഓഹരി നിക്ഷേപങ്ങളില്‍ പലിശ വരുമാനം കുറയ്ക്കാന്‍ കഴിയും.

ധനരൂപീകരണത്തിന് അനുകൂലം


ബജറ്റ് പ്രതീക്ഷകള്‍ക്കു താഴെയായിരുന്നെങ്കിലും വിപണിയുടെ ദീര്‍ഘകാല പ്രവണതകളെ അതു സ്വാധീനിക്കില്ല. നിഫ്റ്റി 50 അളവുകോലാക്കിയാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ബജറ്റ് ദിന നേട്ടമോ നഷ്ടമോ നെഗറ്റീവ് 0.1 ശതമാനവും പിറ്റേന്ന് പോസിറ്റീവ് 0.3 ശതമാനമോ ആണ്.
ഒരു മാസത്തെ ബജറ്റിനു ശേഷമുള്ള നേട്ടം 1.5 ശതമാനവും ആണ്. മൊത്തം അസ്ഥിരത പരിശോധിച്ചാല്‍ അനുകൂലമോ പ്രതികൂലമോ ആയ ലാഭം ബജറ്റ് ദിനത്തില്‍ നെഗറ്റീവ് 2.5 ശതമാനം മുതല്‍ പോസിറ്റീവ് 1.8 ശതമാനം വരെയും പിറ്റേന്ന് നെഗറ്റീവ് 2.3 ശതമാനം മുതല്‍ പോസിറ്റീവ് 3.5 ശതമാനം വരെയുമാണ്. ഒരു മാസത്തിനു ശേഷം ഇത് നെഗറ്റീവ് 8.0 ശതമാനം മുതല്‍ പോസിറ്റീവ് 10.7 ശതമാനം വരെയാണ്. ബജറ്റിനു മുമ്പുള്ള കുതിപ്പു നന്നെങ്കില്‍ ബജറ്റിനു ശേഷം അതു കുറയാനുള്ള സാധ്യത കൂടുതലാണ്. 2020 ജനുവരി മാസം എല്ലാ വിഭാഗത്തിലും മികച്ച പ്രകടനമാണുണ്ടായത്. അതുകൊണ്ടു തന്നെ ബജറ്റ് പ്രതീക്ഷകള്‍ പൂര്‍ണമായി നടപ്പാകാതിരിക്കേ ബജറ്റിനു ശേഷമുള്ള ഏകീകരണം സ്വാഭാവകം മാത്രമാണ്.

കഴിഞ്ഞ 10 വര്‍ഷം നിഫ്റ്റി 50 മൊത്ത പ്രതിവര്‍ഷ വളര്‍ച്ചാ നിരക്കില്‍് (സിഎജിആര്‍) 10 ശതമാനം ലാഭമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാരും റിസര്‍വ് ബാങ്കും നടത്തിയ തെറ്റു തിരുത്തല്‍, പിന്തുണ നടപടികള്‍ കാരണം സമ്പദ്് വ്യവസ്ഥയുടേയും വിപണിയുടേയും വികസനത്തിനാവശ്യമായ ഘടകങ്ങള്‍ വ്യവസ്ഥിതിയില്‍ നില നില്‍ക്കുന്നതിനാല്‍ ധന രൂപീകരണത്തെ ഇതൊന്നും ബാധിക്കില്ല.

ആര്‍ബിഐയുടെ പോസിറ്റീവ് സമീപനം

പ്രയാസമനുഭവിക്കുന്ന മേഖലകള്‍ക്ക് പിന്തുണ നല്‍കുന്ന നീക്കങ്ങളിലൂടെ കൂടുതല്‍ സാമ്പത്തിക വായ്പകള്‍ സാധ്യമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് നടപടികള്‍ കൈക്കൊള്ളുകയുണ്ടായി.

ചില്ലറ വ്യാപാരം, വാഹന രംഗം, ഹൗസിംഗ്, ചെറുകിട ഇടത്തരം വ്യവസായ വിഭാഗം തുടങ്ങിയ പ്രധാന മേഖലകളില്‍ പണം ബാക്കി വെയ്ക്കുന്ന അനുപാതം (സിആര്‍ആര്‍) കുറച്ചതും ഒരു ലക്ഷം കോടി രൂപ വരെ തുറന്ന വിപണിയില്‍ ഉപയോഗിക്കാമെന്നതും കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ വായ്പ വരാന്‍ ഇയടാക്കും. ജനുവരി മുതല്‍ ജൂലൈ വരെ 6 മാസക്കാലം കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന് സിആര്‍ആര്‍ നല്‍കേണ്ടതില്ല. മെല്ലെ നീങ്ങുന്ന റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെ കാര്യത്തിലും ബാങ്കുകള്‍ കിട്ടാക്കടം എന്ന നിലയില്‍ ഒരു വര്‍ഷം വരെ സാവകാശം നല്‍കും.

ഉപഭോക്തൃ വിലക്കയറ്റം രാജ്യത്ത് രൂക്ഷമാണെന്നും വരും മാസങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് നിരീക്ഷിക്കുന്നു. ഭാവിയില്‍ നയപരമായ നടപടികള്‍ക്കു കൂടുതല്‍ സാധ്യത ഉണ്ടാകുമെന്നും ആവശ്യം വരുമ്പോള്‍ പലിശ കുറയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്ക് സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് മനസിലാക്കിയിട്ടുണ്ട്.

വിനോദ് നായര്‍
(ഗവേഷണ വിഭാഗം മേധാവി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്)