നെഞ്ചുവേദന ഉണ്ടാകാതെയും ഹാർട്ട് അറ്റാക്ക്
Wednesday, November 24, 2021 3:22 PM IST
ക​ന്ന​ഡ ന​ട​ൻ പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ ആ​ക​സ്മി​ക മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ ച​ർ​ച്ച​ക​ൾ ആ​രോ​ഗ്യ​രം​ഗ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. യാ​തൊ​രു രോ​ഗ​വും ഇ​ല്ലാ​തി​രു​ന്ന, ആ​രോ​ഗ്യ​പ​ര​മാ​യി തി​ക​ച്ചും ഫി​റ്റ് എ​ന്നു ക​രു​തി​യി​രു​ന്ന, കേ​വ​ലം 46 വ​യ​സു​ള്ള ചെ​റു​പ്പ​ക്കാ​ര​ൻ എ​പ്ര​കാ​രം മ​രി​ച്ചു?

പ്ര​മേ​ഹ​വും പ്ര​ഷ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​ടും​ബ​ഡോ​ക്ട​ർ പ​റ​ഞ്ഞു. വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യി ഇ​തി​ന് വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​ണ്ടോ?

ആ ധാരണ തെറ്റ്

ഹാ​ർ​ട്ട​റ്റാ​ക്കും പെ​ട്ടെ​ന്നു​ള്ള മ​ര​ണ​വും സം​ഭ​വി​ക്കു​ന്ന 50 ശ​ത​മാ​ന​ത്തോ​ളം ആ​ളു​ക​ളി​ലും നേ​ര​ത്തെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തു​പോ​ലെ ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​ക്കു​ന്ന 40-50 ശ​ത​മാ​ന​ത്തോ​ളം രോ​ഗി​ക​ൾ​ക്കും സാ​ധാ​ര​ണ ആ​പ​ത്ഘ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല.

നാം ​സാ​ധാ​ര​ണ പ​റ​യാ​റു​ള്ള “ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ” എ​ന്ന പ്രതി​ഭാ​സ​വും ഹൃ​ദ​യാ​രോ​ഗ്യ​വു​മാ​യി വ​ലി​യ ബ​ന്ധ​മി​ല്ലെ​ന്ന് ഓ​ർ​ക്ക​ണം. കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​ക്കി​യാ​ൽ ശാ​രീ​രി​ക​മാ​യി ഏ​റെ “ഫി​റ്റ്” ആയ ​ഒ​രാ​ൾ​ക്ക് ഹൃ​ദ്രോ​ഗം ഉ​ണ്ടാ​കി​ല്ല എ​ന്ന ധാ​ര​ണ​യും തെ​റ്റ്.

നേരത്തേ തിരിച്ചറിയൽ ശ്രമകരം

രോ​ഗം ഗു​രു​ത​ര​മാ​യ​വ​ർ​ക്ക് വ​ള​രെ ചെ​ല​വേ​റി​യ ചി​കി​ത്സ​ക​ൾ ന​ൽ​കു​ന്ന സ​ന്പ്രാ​ദ​യ​മാ​ണ് ഇ​ന്ന് പ്ര​ബ​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. രോ​ഗാ​തു​ര​ത​യി​ലേ​ക്കു ന​യി​ക്കു​ന്ന കാ​ത​ലാ​യ ആ​പ​ത്ഘ​ട​ക​ങ്ങ​ളെ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് അ​വ​യെ പി​ടി​യി​ലൊ​തു​ക്കു​വാ​നു​ള്ള ക്രി​യാ​ത്മ​ക​വും ചെ​ല​വു കു​റ​ഞ്ഞ​തു​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന പ്ര​വ​ണ​ത കു​റ​വാ​ണെ​ന്ന് പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു.

രോ​ഗാ​വ​സ്ഥ മൂ​ർ​ച്ഛി​ച്ച് ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കു​ന്പോ​ൾ ചി​കി​ത്സ​യ്ക്കാ​യി സം​വി​ധാ​നം ചെ​യ്യാ​ൻ അ​ത്ര​ പ്ര​യാ​സ​മി​ല്ല. എ​ന്നാ​ൽ, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും പ്ര​ക​ട​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ രോ​ഗ​മാ​രം​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​ത് ഗു​രു​ത​മാ​കാ​നു​ള്ള സാ​ധ്യ​ത എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്നും തി​രി​ച്ച​റി​യു​ക ശ്ര​മ​ക​ര​മാ​ണ്.


പു​ക​വ​ലി, അ​മി​ത ര​ക്ത​സ​മ്മ​ർ​ദം, വ​ർ​ധി​ച്ച കൊ​ള​സ്ട്രോ​ൾ, പ്ര​മേ​ഹം എ​ന്നീ ആ​പ​ത്ഘ​ട​ക​ങ്ങ​ളു​ടെ അ​തി​പ്ര​സ​രം വി​ല​യി​രു​ത്തി മാ​ത്രം ഹൃ​ദ്‌​രോ​ഗ സാ​ധ്യ​ത നി​ർ​ണ​യി​ക്കു​ന്ന​തി​ൽ അ​പ​ര്യാ​പ്ത​ത​യു​ണ്ടെ​ന്ന് പു​തി​യ ‌പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​യ 695 രോ​ഗി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി സി​ഡ്നി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന പ​ഠ​ന​ത്തി​ൽ 132 പേ​ർ​ക്ക് യാ​തൊ​രു ആ​പ​ത് ഘ​ട്ട​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഹൃദയാഘാത സാധ്യത വിലയിരുത്താം

ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ദു​രി​താ​വ​സ്ഥ ബാ​ല്യ​കാ​ല​ത്തി​ൽ ആ​രം​ഭി​ക്കും. അ​തി​ന്‍റെ വ​ള​ർ​ച്ച​യും അ​പ​ക​ടാ​വ​സ്ഥ​യും വി​ല​യി​രു​ത്താ​ൻ, സി​ടി- ആ​ൻ​ജി​യോ​ഗ്രാ​ഫി, പോ​സി​ട്രോ​ൺ എ​മി​ഷ​ൻ ടൊ​മോ​ഗ്രാ​ഫി (പെ​റ്റ്), ഇ​ൻ​ട്രാ​വാ​സ്കു​ലാർ അ​ൾ​ട്രാ​സൗ​ണ്ട് തു​ട​ങ്ങി​യ ആ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ള​ി​യി​ക്കു​ന്നു.

ഈ ​പ​രി​ശോ​ധ​ന​ക​ൾ കൊ​ണ്ട് ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ഘ​ട​നാ​വ്യ​തി​യാ​ന​ങ്ങ​ളും കാ​ൽ​സ്യം സ്കോ​റും നി​രീ​ക്ഷി​ക്കാം. അ​തു​വ​ഴി ഭാ​വി​യി​ൽ ഹാ​ർ​ട്ട​റ്റാ​ക്കും പെ​ട്ടെ​ന്നു​ള്ള മ​ര​ണ​വും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ സൂ​ക്ഷ്മ​ത​യോ​ടെ വി​ല​യി​രു​ത്താ​ൻ പ​റ്റു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സെെലന്‍റ് അറ്റാക്ക്

ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കു​ന്പോ​ൾ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാ​ത്ത അ​വ​സ്ഥ​യാ​ണ് സൈ​ല​ന്‍റ് അ​റ്റാ​ക്ക്. നെ​ഞ്ചു​വേ​ദ​ന​യ്ക്കു പ​ക​രം ചി​ല​രി​ൽ ഒ​ക്കാ​നം, ‌ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ൾ, ഗ്യാ​സ്, ത​ള​ർ​ച്ച, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു.

പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഇ​ത് കൂ​ടു​ത​ലാ​യി കാ​ണു​ന്നു. സൈ​ല​ന്‍റ് അ​റ്റാ​ക്കി​ന്‍റെ മ​റ്റൊ​രു കാ​ര​ണം ചി​ല​രി​ലെ നി​ഷേ​ധ മ​നോ​ഭാ​വ​മാ​ണ്(ഡിനയൽ സിൻഡ്രോം); രോ​ഗാ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​നു​ള്ള മ​ടി അ​ഥ​വാ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​ള്ള അ​വ​
ഗ​ണ​ന. (തുടരും)

വിവരങ്ങൾ: ഡോ. ജോർജ് തയ്യിൽ MD, FACC, FRCP
സീനിയർ കൺസൾട്ടന്‍റ് കാർഡിയോളജിസ്റ്റ്,
ലൂർദ് ആശുപത്രി, എറണാകുളം