മൈഗ്രേന് മരുന്ന് ഉപയോഗിക്കുന്പോൾ....
ഡോ. അരുൺ ഉമ്മൻ
Saturday, May 14, 2022 2:33 PM IST
മൈഗ്രേൻ പ്രതിരോധ ചികിത്സാവിധികളിൽ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും കുറച്ചൊക്കെ മാറ്റങ്ങൾ വരുത്തേണ്ടതായുണ്ട്.
പ്രതിരോധ മരുന്നുകളുടെ ലക്ഷ്യം
മൈഗ്രേൻ പ്രതിരോധ മരുന്നുകളുടെ ലക്ഷ്യം മൈഗ്രേന്റെ ആവർത്തനം, വേദന, ഇടവേളകൾ എന്നിവ കുറയ്ക്കുക എന്നതാണ്. അതിനോടൊപ്പം തന്നെ മൈഗ്രേൻ ചികിത്സാരീതികളെ കൂടുതൽ ഫലവത്താക്കുക എന്നതുകൂടെയുമാണ്.
മരുന്നുകളുടെ അമിത ഉപയോഗം മൂലമുള്ള തലവേദന
മൈഗ്രേൻ പ്രതിരോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുള്ള തലവേദന തടയുക എന്നതും കൂടെയാണ്. ഇത് വളരെ സർവസാധാരണമായ അവസ്ഥയാണ്.
മൈഗ്രേൻ അനുഭവിക്കുന്ന വ്യക്തി ചിലപ്പോഴൊക്കെ മരുന്നുകൾ അമിതമായി ഉപയോഗിച്ചെന്നുവരാം. ഇതുമൂലം തലവേദനകൾ തീവ്രമാവുകയും അവയുടെ ആവർത്തനം കൂടിക്കൂടി വരികയും ചെയ്യുന്നു. ഇത് കൂടുതലായും സംഭവിക്കുന്നത് Triptans, Ergotamines, Analgesics (പ്രധാനമായും narcotic analgesics) എന്നിവയിൽ അമിതമായി ആശ്രയിക്കുമ്പോഴാണ്.
ലളിതമായ വേദനസംഹാരികൾ
ഈ കാരണങ്ങൾ കൊണ്ട് വളരെ ലളിതമായ വേദനസംഹാരികൾ ആണ് ശിപാർശ ചെയ്യപ്പെടുന്നത്. അതും ഒരാഴ്ചയിൽ മൂന്നുതവണയിൽ താഴെ മാത്രം എടുക്കുന്ന രീതിയിലും ആണ്. ആർത്തവത്തോടാനുബന്ധിച്ചു വരുന്ന മൈഗ്രേൻ തടയാൻ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുണ്ട് .
Prophylactic Medication- കളുടെ ഉപയോഗം വളരെ ചെറിയ ഡോസിൽ തുടങ്ങി മെല്ലെയാണ് കൂട്ടുന്നത്. ഇവയുടെ ഉപയോഗദൈർഘ്യം എന്ന് പറയുന്നത് 3-6 മാസം വരെയാണ്. മൈഗ്രേൻ പ്രതിരോധത്തിന് മരുന്നുകൾ സഹായിക്കും.
അതോടൊപ്പം അക്യുപംങ്ചർ, Chiropractic Manipulation, ഫിസിയോതെറാപ്പി, മസാജ് ആൻഡ് റിലാക്സേഷൻ എന്നിവയും സഹായിക്കുന്നു.
മരുന്നുകളുടെ അമിത ഉപയോഗം...
മൈഗ്രേൻ പ്രതിരോധിക്കുന്ന മരുന്നുകളുടെ അമിത ഉപയോഗം മൂലം സംഭവിക്കുന്ന ദൂഷ്യഫലങ്ങൾ അധികമായി സംഭവിക്കുമ്പോൾ ബയോ ഫീഡ്ബാക്ക്, ന്യൂറോ സ്റ്റിമുലേ റ്റേഴ്സ് എന്നീ മെഡിക്കൽ ഡിവൈസുകളുടെ സഹായം തേടാവുന്നതാണ്.
തലവേദനയ്ക്കുള്ള കാരണം കണ്ടെത്തി അതിനനുസരിച്ച് ചികിത്സിക്കുന്നത് തികച്ചും അനിവാര്യമാണ്. ഏതൊരു രോഗവും പോലെ തന്നെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സയും ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങളും കൊണ്ട് ഒരുപരിധിവരെ മൈഗ്രേൻ എന്ന ശത്രുവിനെ അകറ്റി നിർത്താവുന്നതാണ്.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]